ദേശിയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍19 വോളിബോള്‍ കേരള
ടീമിനെ നിസ്റ്റിന്‍ നയിക്കും 

ഈ മാസം 22 മുതല്‍ 26 വരെയാണ് ദേശിയ ഗെയിംസ് നടക്കുന്നത്.

 

കൊച്ചി: തെലങ്കാനയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍19 വോളിബോള്‍ മത്സരത്തിനുള്ള കേരള ടീമിനെ മുത്തൂറ്റ് വോളിബോള്‍ അക്കാദമി താരം നിസ്റ്റിന്‍ സി.ബി നയിക്കും. ഈ മാസം 22 മുതല്‍ 26 വരെയാണ് ദേശിയ ഗെയിംസ് നടക്കുന്നത്.നോര്‍ത്ത് പറവൂര്‍ നന്ത്യാട്ടുകുന്നം എസ്.എന്‍.വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നിസ്റ്റിന്‍. ടീം അംഗങ്ങള്‍ -അഭിഷേക് വി.സി, അല്‍ സബിത്ത് ബി, ആന്റോ അഭിഷേക്. ആര്‍, അഷിന്‍ ഷാജു, ഫിദുല്‍ ഹഖ് സി.എം, ജെയ്ക് ഷിനോയ്,മുഹമ്മദ് ഫര്‍ഹാന്‍, സഞ്ചയ് രഞ്ജന്‍, സുബോധ് ചൗധരി, ബിജോ വി വര്‍ഗീസ്. കോച്ച് കെ. ശിവദാസന്‍, ടീം മാനേജര്‍ഡാനി വി.ടീം  തെലങ്കാനയിലേക്ക് യാത്ര തിരിച്ചു.

 

Spread the love