ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് : ചാംപ്യന്‍ പട്ടത്തിനായി കേരളാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ഉത്തരാഖണ്ഡില്‍

ഇത് വരെ നടന്ന എട്ടു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചിലും ഫൈനലില്‍ എത്താനും രണ്ടു തവണ ചാംപ്യന്‍മാരാവാനും കേരളാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്.
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി കേരളാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ഉത്തരാഖണ്ഡിലെത്തി. ഡെറാഡൂണില്‍ മഹാറാണ പ്രതാപ് സ്‌പോര്‍ട് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഹെഡ് കോച്ച് പി. എസ് സുജിതിന്റെ നേതൃത്വത്തില്‍ 13 അംഗ ടീം ആണ് ഉത്തരാഖണ്ഡില്‍ എത്തിയിരിക്കുന്നത്. ഇത് വരെ നടന്ന എട്ടു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചിലും ഫൈനലില്‍ എത്താനും രണ്ടു തവണ ചാംപ്യന്‍മാരാവാനും കേരളാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ, ഉത്തരാഖണ്ഡ്, മേഘാലയ, ഒഡിഷ എന്നീ ടീമുകളെ കേരളം നേരിടും. അഭിഷേക് കെ, ടി.പി മുഹമ്മദ് അനസ് , തുഫൈല്‍ അബ്ദുള്ള ടി (കോഴിക്കോട്) അഖില്‍ ലാല്‍, ഇഷാഖ് ഇബി (തൃശ്ശൂര്‍ ) അനന്തു ശശികുമാര്‍, ടോമി ജോസഫ് (കോട്ടയം) മുഹമ്മദ് വി.എ. (എറണാകുളം). ഗോള്‍കീപ്പര്‍ : അനുഗ്രഹ് ടി.എസ്. (എറണാകുളം) സുജിത് പി.എസ്. (ആലപ്പുഴ). ലേബി ജോണ്‍, (അസിസ്റ്റന്റ് കോച്ച്) മുഹമ്മദ് സുഹൈബ് (ഗോള്‍ ഗൈഡ്) മുഹമ്മദ് റഷാദ് (ടീം കോര്‍ഡിനേറ്റര്‍ ) എന്നിവരാണ് ടീം അംഗങ്ങള്‍
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു