എന്‍സിഎല്‍ കപ്പല്‍ നോര്‍വീജിയന്‍ സ്‌കൈ കൊച്ചിയിലെത്തി 

846 അടി (258 മീറ്റര്‍) നീളവും 77,104 ടണ്‍ ഭാരവുമുള്ള നോര്‍വീജിയന്‍ സ്‌കൈ 1944 അതിഥികളെയും 899 ക്രൂ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്നു.
കൊച്ചി: നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ (എന്‍സിഎല്‍) നവീകരിച്ച കപ്പലായ നോര്‍വീജിയന്‍ സ്‌കൈ കൊച്ചി തുറമുഖത്ത് എത്തിച്ചേര്‍ന്നു.  സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട് ഇന്നലെ കൊച്ചിയിലെത്തിയ കപ്പല്‍ പോര്‍ട്ട് ക്ലാങ് (മലേഷ്യ), ഫൂക്കറ്റ് (തായ്‌ലന്‍ഡ്), ഗാലെ (ശ്രീലങ്ക), മംഗലാപുരം (ഏപ്രില്‍ 5), മോര്‍മുഗാവോ (ഏപ്രില്‍ 6), മുംബൈ (ഏപ്രില്‍ 7), ദുബായ്, അബുദാബി എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും അടുപ്പിക്കും. 846 അടി (258 മീറ്റര്‍) നീളവും 77,104 ടണ്‍ ഭാരവുമുള്ള നോര്‍വീജിയന്‍ സ്‌കൈ 1944 അതിഥികളെയും 899 ക്രൂ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്നു.

1999 ല്‍ കടലിലിറക്കുകയും 2024 ല്‍ നവീകരിക്കുകയും ചെയ്ത കപ്പലില്‍ വൈവിധ്യമാര്‍ന്ന ഡൈനിംഗ് വേദികള്‍, വിനോദ സ്ഥലങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.ആഗോള യാത്രികര്‍ക്ക് ഏറെ താല്‍പര്യമുള്ള സ്ഥലമെന്ന നിലയില്‍ ഏഷ്യ എന്‍സിഎല്ലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നതായും കൊച്ചിയിലെ നോര്‍വീജിയന്‍ സ്‌കൈയുടെ വരവ് ലോകമെമ്പാടും കേരളം അറിയപ്പെടുന്ന പ്രകൃതി സൗന്ദര്യം, ക്ഷേമം, സംസ്‌കാരം എന്നി കാണാനുള്ള അവസരം യാത്രികര്‍ക്ക് നല്‍കുന്നതായും നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ ഇന്ത്യ കണ്‍ട്രി ഹെഡ് മനോജ് സിംഗ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു