350 മത്സാരാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത അഞ്ച് പേരാണ് ഫൈനല്‍ മാറ്റുരച്ചത്.
കൊച്ചി: ലുലു ഫണ്‍ട്യൂറ ലിറ്റില്‍ ഷെഫ് മത്സരത്തില്‍ വിജയിയായി എറണാകുളം പടമുകള്‍ സ്വദേശിനി നെദിയ അബ്ദുള്‍ റിയാസ്. രണ്ടാം സ്ഥാനം തോപ്പുംപടി സ്വദേശി മുഹമ്മദ് അദിനാന്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തേക്ക് തൃക്കാക്കര സ്വദേശിനി നെഷ്വ്വ മറിയം ഷാഹിര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെദിയ അബ്ദുള്‍ റിയാസിന് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും ലുലു ഫണ്‍ട്യൂറ നല്‍കുന്ന ഫലകവും നടന്‍ ഇര്‍ഷാദ് അലി കൈമാറി. രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികള്‍ക്ക് 25,000 , 10,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു. ഇതോടൊപ്പം മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. ലുലു ഫണ്‍ട്യൂറ ജനറല്‍ മാനേജര്‍ എം. അംബികാപതി, മില്‍ക്കി മിസ്റ്റ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍സ് ജനറല്‍ മാനേജര്‍ ആര്‍. ജഗദീശന്‍, യുണിബിക്ക് എറണാകുളം റീജിയന്‍ ഡിസ്ട്രിബ്യൂട്ടറുമാരായ പി.എ മനാഫ്, സി.എ ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.
350 മത്സാരാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത അഞ്ച് പേരാണ് ഫൈനല്‍ മാറ്റുരച്ചത്. അവസാന റൗണ്ടില്‍ നെദിയയുടെ വിഭവങ്ങള്‍ ഷെഫുമാരുടെ മനം കവര്‍ന്നു. ലുലു മാരിറ്റ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷ്യൂ ഷെഫ് ആഷിശ് കുമാര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫായ ഖാലിഷ് എന്നിവരായിരുന്നു മത്സരത്തിന്റെ മറ്റ് വിധികര്‍ത്താക്കള്‍.

