2024 അവസാനത്തോടെ ഇന്ത്യയിലെത്തിയ നെസ്പ്രസ്സോയുടെ ആഗോള വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ലോഞ്ചെന്ന് നെസ്പ്രസ്സോ സി.ഇ.ഒ ഫിലിപ്പ് നവരത്തില്‍ പറഞ്ഞു.
കൊച്ചി: പ്രീമിയം പോര്‍ഷനേറ്റഡ് കോഫിയുടെ തുടക്കക്കാരായ നെസ്പ്രസ്സോ ന്യൂഡല്‍ഹി സാകേത്, സിറ്റിവാക് മാള്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ തങ്ങളുടെ ആദ്യ ബുട്ടീക് ആരംഭിക്കുന്നു. 2024 അവസാനത്തോടെ ഇന്ത്യയിലെത്തിയ നെസ്പ്രസ്സോയുടെ ആഗോള വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ലോഞ്ചെന്ന് നെസ്പ്രസ്സോ സി.ഇ.ഒ ഫിലിപ്പ് നവരത്തില്‍ പറഞ്ഞു.പുതിയ ഈ ബുട്ടീക് കോഫി ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു.
നെസ്പ്രസ്സോയുടെ ഉയര്‍ന്ന നിലവാരമുള്ള കോഫികളുടെയും അത്യാധുനീക മെഷീനുകളുടെയും ഐക്കണിക് ശ്രേണി ഇവിടെ പ്രദര്‍ശിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന കോഫി മിശ്രിതങ്ങള്‍ ആസ്വദിക്കാനും പരിശീലനം ലഭിച്ച കോഫി സ്‌പെഷ്യലിസ്റ്റുകളില്‍ നിന്ന് വ്യക്തിഗത ശുപാര്‍ശകള്‍ സ്വീകരിക്കാനും നെസ്പ്രസ്സോയുടെ പ്രതിബദ്ധതയെക്കുറിച്ച് മനസിലാക്കാനും കഴിയുമെന്നും ഫിലിപ്പ് നവരത്തില്‍ പറഞ്ഞു. ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നതില്‍ അഭിമാനമുണ്ടെന്നും ഇത് ഇന്ത്യയിലെ കോഫി പ്രേമികള്‍ക്ക് നെസ്പ്രസ്സോയുടെ അതുല്യ രുചി എത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.