പുതിയ എ സി സീരീസുകള്‍
അവതരിപ്പിച്ച് ഷാര്‍പ്പ് 

ഉയര്‍ന്ന ശീതീകരണ സംവിധാനത്തിനു പുറമെ ഊര്‍ജക്ഷമത, വായു ഗുണനിലവാരത്തിനായി ആധുനിക ഫില്‍റ്ററുകള്‍ എന്നിവയും പുതിയ എ സികളില്‍ ലഭ്യമാണെന്ന് ഷാര്‍പ്പ് ബിസിനസ് സിസ്റ്റംസ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടര്‍ ഒസാമു നരിറ്റ പറഞ്ഞു.

 

കൊച്ചി: ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷാര്‍പിന്റെ ഏറ്റവും പുതിയ എ സി സീരീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയൂ, സെയ്‌റോ, പ്ലാസ്മ ചില്‍ സീരീസുകളാണ് അവതരിപ്പിച്ചത്. ഉയര്‍ന്ന ശീതീകരണ സംവിധാനത്തിനു പുറമെ ഊര്‍ജക്ഷമത, വായു ഗുണനിലവാരത്തിനായി ആധുനിക ഫില്‍റ്ററുകള്‍ എന്നിവയും പുതിയ എ സികളില്‍ ലഭ്യമാണെന്ന് ഷാര്‍പ്പ് ബിസിനസ് സിസ്റ്റംസ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടര്‍ ഒസാമു നരിറ്റ പറഞ്ഞു. സെവന്‍ ഇന്‍ വണ്‍ കണ്‍വേര്‍ട്ടിബിള്‍ ഫംഗ്ഷണാലിറ്റി, സെല്‍ഫ് ക്ലീനിങ്, സെല്‍ഫ് ഡയഗ്‌നോസിസ് എന്നിവയാണ് പ്രത്യേകതകള്‍. വലിയ റൂമുകളെ ശീതികരിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ കപ്പാസിറ്റിയാണ് എ സികള്‍ക്കുള്ളത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിലാഷങ്ങളും ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന ഉല്‍പന്നങ്ങള്‍ നല്‍കുന്ന, വിശ്വസനീയ ബ്രാന്‍ഡായി ഷാര്‍പ്പിനെ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഒസാമു നരിറ്റ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ, വിശ്വാസ്യത, മികവ് എന്നിവയില്‍ അധിഷ്ഠിതമായ ഞങ്ങളുടെ ഉല്‍പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം എ സി വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നിര്‍വചിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികളെ നിറവേറ്റികൊടുക്കുന്നതിനുള്ള നിര്‍ണായക നടപടിയാണ് നൂതന സാങ്കേതിക വിദ്യയോടുകൂടിയ എ സികള്‍ അവതരിപ്പിക്കുന്നതിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് ഷാര്‍പ് അപ്ലൈയന്‍സ് ഡിവിഷന്‍ വൈസ് പ്രസിഡന്റ് മിമോഹ് ജെയിന്‍ പറഞ്ഞു. 39999, 32499, 32999 എന്നിങ്ങനെയാണ് റിയൂ, സെയ്‌റോ, പ്ലാസ്മ ചില്‍ സീരീസുകളുടെ വിപണിവില.

 

Spread the love