മുംബൈയിലെ കാല ഘോഡയിലുള്ള ഗൗരവ് ഗുപ്തയുടെ ഫ് ളാഗ്ഷിപ്പ് സ്‌റ്റോറില്‍ നടന്ന സോയറിയിലാണ് എക്‌സ്‌ക്ലൂസീവ് ശേഖരം അനാച്ഛാദനം ചെയ്തത്.
കൊച്ചി: ദുബായില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രമുഖ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത അതിനൂതനമായ ഡിസൈനുകളുടെ ശേഖരം അവതരിപ്പിച്ചു. മുംബൈയിലെ കാല ഘോഡയിലുള്ള ഗൗരവ് ഗുപ്തയുടെ ഫ് ളാഗ്ഷിപ്പ് സ്‌റ്റോറില്‍ നടന്ന സോയറിയിലാണ് എക്‌സ്‌ക്ലൂസീവ് ശേഖരം അനാച്ഛാദനം ചെയ്തത്. ദുബായുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, ആധുനിക രൂപകല്‍പ്പന, ഭൂപ്രകൃതി എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ഈ ഡിസൈനുകള്‍ കാപ്‌സ്യൂള്‍ ശേഖരം എന്ന പേരിലാണ് പുറത്തിറക്കിയത്.
ദുബായിയുടെ പ്രകൃതിദൃശ്യങ്ങളുടെയും സംസ്‌കാരത്തിന്റെയും വ്യത്യസ്ത വശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത അഞ്ച് ഇഷ്ടാനുസൃത ഡിസൈനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോഹ വെള്ളി ബ്രെസ്റ്റ്‌പ്ലേറ്റും സവിശേഷമായ എംബ്രോയിഡറിയും ഉള്ള സില്‍വര്‍ പേള്‍ ഗൗണ്‍, ശില്‍പ പേള്‍ ഗൗണ്‍, 2,000ത്തിലധികം ക്രിസ്റ്റലുകള്‍ കൊണ്ട് അലങ്കരിച്ച സെലസ്റ്റിയല്‍ സ്‌കള്‍പ്റ്റഡ് കാസ്‌കേഡഡ് ഗൗണ്‍, വേവ്‌സ്‌കള്‍പ്റ്റഡ് സാന്‍ഡ് ഗൗണ്‍ തുടങ്ങിയ ഡിസൈനുകളെല്ലാം ദുബായുടെ ഭൂപ്രകൃതിയില്‍ നിന്നും സംസ്‌കാരത്തില്‍! നിന്നും പ്രചോദനം സ്വീകരിച്ച് രൂപകല്‍പ്പന ചെയ്തതാണെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു.
ഈ കാപ്‌സ്യൂള്‍ ശേഖരം സൃഷ്ടിക്കുക എന്നത് ദുബായിയുടെ വ്യക്തിത്വത്തിന്റെയും സത്തയുടെയും പര്യവേക്ഷണമായിരുന്നുവെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു. അസാധ്യമായത് യാഥാര്‍ത്ഥ്യമാകുന്ന ഒരു സ്ഥലമാണ് ദുബായ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പാക്കാനും ക്യാപ്‌സൂള്‍ ശേഖരം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.