അതിവേഗം നീങ്ങുന്ന ഈ ലോകത്ത്, ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നതായി നമ്മുക്ക് കാണാം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ ലോകത്ത് എന്തും സാധ്യമായതിനാല്‍, ദൈനംദിന ജീവിതത്തില്‍ നാം വിവിധ ഗാഡ്ജറ്റുകളെ കാണുന്നു. അതിന്റെ ഫലമായി നമ്മള്‍ അവയെ മിക്കവാറും ആശ്രയിക്കുകയും ചെയ്യുന്നു.

ഗാഡ്ജറ്റ് എന്നത് എന്ത്?

ഗാഡ്ജറ്റ് എന്നത് നമ്മുടെ ജീവിതം എളുപ്പമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ്. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവ എല്ലാം ഗാഡ്ജറ്റുകളിലാണ് ഉള്‍പ്പെടുന്നത്. ഗാഡ്ജറ്റ് എന്ന പദം ആദ്യം ഒരു മെക്കാനിക്കല്‍ ഉപകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. ഏകദേശം 18-ാം നൂറ്റാണ്ടില്‍ ഗ്ലാസ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഒരു ഉപകരണത്തിന്റെ പേരായിരുന്നു ”ഗാഡ്ജറ്റ്”. 1850-കളില്‍ ഒരു ഉപകരണത്തിന്റെ പേര് ഓര്‍ക്കാനാകാതെ വന്നപ്പോള്‍ ആ പദം ഇംഗ്ലീഷില്‍ സാധാരണമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി.

പദത്തിന്റെ ഉത്ഭവവും ഉപയോഗവും

ഗാഡ്ജറ്റ് എന്നത് നാവികസേനയില്‍ വര്‍ഷങ്ങളായി പ്രചാരത്തിലുള്ള പദമായിരുന്നു  ഒരു ഉപകരണം അല്ലെങ്കില്‍ സാമഗ്രിയുടെ യഥാര്‍ത്ഥ പേര് മറന്നാല്‍ ഈ പദം ഉപയോഗിക്കാറുണ്ട്. മോട്ടോര്‍സൈക്കിളുകളില്‍ കാണുന്ന സ്പീഡോമീറ്റര്‍, മിറര്‍, ബാഡ്ജ് മുതലായ കൂട്ടിച്ചേര്‍പ്പുകള്‍ക്കും ഗാഡ്ജറ്റുകള്‍ എന്ന പദം ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് സാധാരണയായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂചിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. ചിലപ്പോള്‍ ഇതിനെ ”ഗിസ്‌മോ” എന്നും വിളിക്കുന്നു. ഇന്ന് ഈ പദം സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ക്യാമറ, സ്മാര്‍ട്ട് വാച്ച്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

ഗാഡ്ജറ്റുകളുടെ ആവശ്യകതയും ഉപയോഗവും

ഉപകരണങ്ങളുടെ ലോകത്ത് ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ പല തരത്തിലുണ്ട്. അവ ആളുകളുടെ ജീവിതം കൂടുതല്‍ പ്രാപ്യവും നൂതനവുമാക്കുന്നു. വിപണിയില്‍ വിപുലമായ ഗാഡ്ജറ്റുകള്‍ ലഭ്യമാണ്, അവയില്‍ മിക്കതും ഫലപ്രദവും ഉപയോഗപ്രദവുമാണ്. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നമുക്ക് ഇപ്പോള്‍ വ്യത്യസ്ത തരം ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാനാവുന്നു.
ദൈനംദിന  ജീവിതത്തിലെ പല പ്രവര്‍ത്തനങ്ങളും ഗാഡ്ജറ്റുകളെ ആശ്രയിച്ചാണ് നടക്കുന്നത്. ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, മൈക്രോവേവ്, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയാണ് ദൈനംദിന ജീവിതത്തില്‍ നാം കൂടുതലായി ആശ്രയിക്കുന്ന ഗാഡ്ജറ്റുകള്‍.

2025 ലെ പ്രധാന ഗാഡ്ജറ്റുകള്‍.

ഓപ്പോ ഫൈന്‍ഡ് X9, ഐക്യുഒ നിയോ 11, വണ്‍പ്ലസ് 15, റിയല്‍മി ജിടി 8 പ്രോ, ലാവ അഗ്നി 4, നത്തിംഗ് ഫോണ്‍ 3എ ലൈറ്റ്, സാംസങ് ഗാലക്സി എഐ തുടങ്ങിയവയാണ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍. ലാപ്ടോപ്പുകളിലെയും പിസികളിലെയും പുതുമകളായി ആപ്പിള്‍ മാക്ബുക്ക് പ്രോ 14 യും ഡെല്‍ പ്രോ മാക്സും ഇറക്കീട്ടുണ്ട്. സ്മാര്‍ട്ട് ഹോം, ഓഡിയോ മേഖലകളിലായി ആമസോണ്‍ എക്കോ, ഡൈസണ്‍ പ്യൂരിഫയര്‍ കൂള്‍, സോണി WH1000XM6 എന്നിവയും ശ്രദ്ധേയങ്ങളാണ്.
സോഫ്റ്റ്വെയര്‍ രംഗത്ത് അഡോബ് മാക്സ് 2025, ജെമിനി 3, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയാണ് പ്രധാനമായ അപ്‌ഡേറ്റുകള്‍. നാവിഗേഷനായി ഗൂഗിള്‍ മാപ്‌സില്‍ പുതിയ ബാറ്ററി സേവിംഗ് മോഡ് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.പുതുതായി ഇറങ്ങിയ ഗാഡ്ജറ്റുകളില്‍, ആമസോണ്‍ അവരുടെ അലക്സാ പ്ലസിനൊപ്പം പുതിയ എക്കോ ഉപകരണങ്ങളും അവതരിപ്പിച്ചു. ആപ്പിള്‍ എം5 ചിപ്പോടുകൂടിയ മാക്ബുക്ക് പ്രോ 14 നെയും അവതരിപ്പിച്ചു. ഇന്ത്യയില്‍ ഐക്യു 11 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങിയതോടൊപ്പം, സാംസങ് ഗാലക്സി എകസ് ആര്‍  മോഡലും പുറത്തിറക്കി. കൂടാതെ സാംസങ് ഗാലക്സി  22 ഭാഷകളിലേക്ക് വിപുലീകരിച്ചിരിക്കുന്നു. അഡോബ് നവീകരിച്ച എഐ സവിശേഷതകളോടുകൂടിയ ക്രിയേറ്റീവ് സ്യൂട്ടും പുറത്തിറക്കി.

ഗാഡ്ജറ്റുകളുടെ പ്രയോജനങ്ങള്‍

ഗാഡ്ജറ്റുകള്‍ നമ്മുടെ ജോലികളെ എളുപ്പമാക്കുകയും സുഖകരമാക്കുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ഒരിടത്ത് ഇരുന്ന് മാത്രം സംസാരിക്കേണ്ട ടെലിഫോണുകള്‍ ഉണ്ടായിരുന്നതെങ്കില്‍, ഇന്ന് സ്മാര്‍ട്ട്ഫോണുകളുടെ സഹായത്തോടെ എവിടെയും സഞ്ചരിച്ചുകൊണ്ട് സംസാരിക്കാനാകും. അതുപോലെ, ഐപോഡ്, എം.പി3, പ്ലേസ്റ്റേഷന്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ വിനോദത്തിനും ആശ്വാസത്തിനും ഉപയോഗിക്കപ്പെടുന്നു.

ആരോഗ്യവും ഫിറ്റ്നസും ലക്ഷ്യമാക്കിയ ഗാഡ്ജറ്റുകള്‍

ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരും ഇപ്പോള്‍ ആശ്രയിക്കുന്നത് ഗാഡ്ജറ്റുകളെയാണ്. സാങ്കേതികവിദ്യ അവര്‍ക്കു അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും ഫിറ്റ്‌നസ് നിലനിര്‍ത്താനും താല്‍പര്യമുള്ളവര്‍ക്ക്.
ഫിറ്റ്‌നസ് ട്രാക്കറുകള്‍, ഉറക്കത്തിന്റെ ഗുണനിലവാരമളക്കുന്ന സംവിധാനങ്ങള്‍, കലോറി ട്രാക്കിംഗ് തുടങ്ങിയവ ഉള്‍പ്പെടെ വിവിധ ആരോഗ്യ സൂചികകളെക്കുറിച്ചുള്ള ഡാറ്റയും വിവരങ്ങളും നല്‍കുന്നതില്‍ ഗാഡ്ജറ്റുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.2025-ല്‍ ആരോഗ്യ മേഖലയിലെ ഗാഡ്ജറ്റുകളില്‍ എ.ഐ. സാങ്കേതികവിദ്യയുടെ പ്രയോഗം, ആരോഗ്യം മുന്‍നിര്‍ത്തിയ ജീവിതശൈലി എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വികസിച്ചുവരുന്നു. സ്മാര്‍ട്ട് വാച്ച്, കണ്‍ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്റര്‍, സ്മാര്‍ട്ട് റിങ്സ് എന്നിവയാണ് ഇതിന്റെ പ്രധാന ഉദാഹരണങ്ങള്‍.

അമിതമായ ഉപയോഗത്തിന്റെ ദോഷഫലങ്ങള്‍

എന്നാല്‍ ഗാഡ്ജറ്റുകളുടെ അമിതമായ ഉപയോഗം ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നു. പഠനങ്ങള്‍ പ്രകാരം, ആധുനിക ഗാഡ്ജറ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളാണ്. പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പ്രായം കൂടുന്തോറും ഇവയില്‍ ആശ്രയം തേടുന്നു. ഇതിന്റെ ഫലമായി ശ്രദ്ധക്കുറവ്, പഠനത്തിലെ ബുദ്ധിമുട്ട്, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയരുന്നു. വിദ്യാര്‍ത്ഥികള്‍ ദിവസേന വിനോദത്തിനും സാമൂഹിക മാധ്യമങ്ങള്‍ക്കുമായി ഗാഡ്ജറ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും നിരവധി ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുമാണ്. അമിതമായി സ്രീനില്‍ നോക്കുന്നതു കാരണം അത് നമ്മള്‍ടെ കണ്ണുകളെ ബാധിക്കുകയും , ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും, കണ്ണിനു ചുവപ്പ് നിറം വരുകയും കൂടാതെ അത് നമ്മള്‍ടെ കാഴ്ച്ചയെ വരെ ബാധിക്കുകയും ചെയ്യുന്നു. ഗാഡ്ജ്‌സ്റ്റുകളുടെ ഉപയോഗം ഉറക്കമില്ലായിമയിക്കും കഴുത്ത് വേദനയ്ക്കും കാരണമാകുന്നു എന്ന് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. മാനസികമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നു. അമിതമായ ഉുയോഗം കാരണം ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിക്കുകയും , അത് നമ്മളുടെ ശ്രദ്ധാശക്തിയെ കുറയ്ക്കുകയും ചെയ്യുന്നു. വേഗതയേറിയ ഡിജിറ്റല്‍ ലോകത്ത് വളരെ ദൈര്‍ഘ്യം കുറഞ്ഞ ഉള്ളടക്കം കണ്ടുവരുന്നതിനാല്‍ നമ്മളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. അത് ഓര്‍മ്മകള്‍ രൂപപ്പെടുത്താനും നിലനിര്‍ത്താനുള്ള കഴിവിനെ ഇല്ലാതാക്കാം. ദേഷ്യവും , തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടും , ലളിതമായ ജോലി പോലും ചെയ്യാന്‍ കഴിയാതെ വരുന്നതും, മറവിയും എന്നിവയെല്ലാം ഇതിന് കാരണമാകുന്നുവെന്ന് ആരോഗ്യവിദ്ധക്തര്‍ ചൂണ്ടികാട്ടുന്നു.  അതിനാല്‍ ഗാഡ്ജറ്റുകളുടെ ഉപയോഗം നിയന്ത്രണത്തിലാക്കുകയും അതിനായി സമയപരിധി നിശ്ചയിക്കുകയും ചെയ്യുന്നത് അനിവാര്യമാണ്. കൂടാതെ മാതാപിതാക്കള്‍ അവരുടെ  കുട്ടികളുടെ ഗാഡ്ജെറ്റ് ഉപയോഗം  നിയന്ത്രിക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തവും  ഏറ്റെടുക്കേണ്ടതാണ്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു