‘ തഗ് ലൈഫ് ‘  ;  ട്രെയ്‌ലര്‍ മെയ് 17 ന് എത്തും

എആര്‍ റഹ്മാന്‍ ടീമിന്റെ ലൈവ് പെര്‍ഫോമന്‍സോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച്‌സായിറാം കോളേജ്, ചെന്നൈയില്‍  മെയ് 24ന് നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി മേയ് 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി മേയ് 28ന് തിരുവനന്തപുരത്തും തഗ് ലൈഫ് താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും.
കൊച്ചി: മണിരത്‌നം കമല്‍ഹാസന്‍ ചിത്രം തഗ്‌ലൈഫിന്റെ പ്രൊമോഷന്‍ ലോകവ്യാപകമായി ആരംഭിക്കുന്നു. ഇന്ത്യാ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തോട് ഐക്യദാര്‍ഢ്യം  പ്രഖാ്യാപിച്ച് തഗ് ലൈഫ് ആഘോഷങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. തഗ്‌ലൈഫിന്റെ ട്രയ്‌ലര്‍ റിലീസ്  മെയ് 17നാണ്. എആര്‍ റഹ്മാന്‍ ടീമിന്റെ ലൈവ് പെര്‍ഫോമന്‍സോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച്‌സായിറാം കോളേജ്, ചെന്നൈയില്‍  മെയ് 24ന് നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി മേയ് 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി മേയ് 28ന് തിരുവനന്തപുരത്തും തഗ് ലൈഫ് താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും. തഗ്‌ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ 5ന് റിലീസാകും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്‌റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു