ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാനം നടന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്ബ്‌സ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്
കൊച്ചി: എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം ‘മദ്രാസി’ : കേന്ദ്ര കഥാപാത്രത്തില്‍ ബിജു മേനോനും അഭിനിയിക്കുന്നു. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാനം നടന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്ബ്‌സ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് മദ്രാസി.
ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി :കെവിന്‍ മാസ്റ്റര്‍, മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്.