ബ്ലൂടൂത്ത് കണക്റ്റഡ് ; കിങ് ഇവി
മാക്‌സ് പുറത്തിറക്കി ടിവിഎസ്

ടിവിഎസ് സമാര്‍ട്ട്കണക്ട് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച ഫീച്ചറുകളും, നൂതന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ എത്തുന്നത്.

 

 

കൊച്ചി: ഇരുചക്ര, ത്രീവീലര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് കിങ് ഇവി മാക്‌സ് എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ പുറത്തിറക്കി. ടിവിഎസ് സമാര്‍ട്ട്കണക്ട് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച ഫീച്ചറുകളും, നൂതന സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ എത്തുന്നത്.ഒറ്റ ചാര്‍ജില്‍ 179 കിലോമീറ്റര്‍ റേഞ്ചാണ് ടിവിഎസ് കിങ് ഇവി മാക്‌സ് വാഗ്ദാനം ചെയ്യുന്നത്. 080% ചാര്‍ജിന് വെറും 2 മണിക്കൂറും 15 മിനിറ്റും,100% ചാര്‍ജിന് 3.5 മണിക്കൂറും മാത്രം മതിയാവും. നഗര യാത്രയ്ക്ക് അനുയോജ്യമാക്കുന്ന രീതിയില്‍ ഉയര്‍ന്ന പ്രകടനമുള്ള 51.2വി ലിഥിയംഅയണ്‍ എല്‍എഫ്പി ബാറ്ററിയാണ് ടിവിഎസ് കിങ് ഇവി മാക്‌സിന് ഊര്‍ജം പകരുന്നത്.

ഇക്കോ മോഡില്‍ പരാമവധി 40 കി.മീ വേഗതയിലും, സിറ്റി മോഡില്‍ 50 കി.മീ വേഗതയിലും, പവര്‍ മോഡില്‍ 60 കി.മീ വേഗതയിലും സഞ്ചരിക്കാം.3.7 സെക്കന്‍ഡില്‍ 030 കി.മീ വേഗം കൈവരിക്കാനാവും. വിശാലമായ ക്യാബിനും, യാത്രക്കാര്‍ക്ക് പരമാവധി സുഖപ്രദമായി ഇരിക്കാവുന്ന സീറ്റുകളും പ്രത്യേകതയാണ്. യുപി, ബിഹാര്‍, ജമ്മു കശ്മീര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ടിവിഎസ് കിങ് ഇവി മാക്‌സ് ഇപ്പോള്‍ ലഭ്യമാണ്. 6 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയും (ഏതാണോ ആദ്യം അത്), ആദ്യ 3 വര്‍ഷത്തേക്ക് 24/7 റോഡ് സൈഡ് അസിസ്റ്റന്‍സും ലഭിക്കും.

295000 രൂപയാണ് എക്‌സ് ഷോറൂം വില.ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയിലെ സുപ്രധാന ചുവടുവയ്പ്പാണ് ടിവിഎസ് കിങ് ഇവി മാക്‌സിന്റെ അവതരണമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ കൊമേഴ്‌സ്യല്‍ മൊബിലിറ്റി ബിസിനസ് ഹെഡ് രജത് ഗുപ്ത പറഞ്ഞു. തുടക്കത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം ലോഞ്ച് ചെയ്ത വാഹനം വരും മാസങ്ങളില്‍ രാജ്യത്തുടനീളം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Spread the love