പുത്തന്‍ എക്‌സ് സി 90
പുറത്തിറക്കി വോള്‍വോ കാര്‍ ഇന്ത്യ 

വോള്‍വോ ബ്രാന്‍ഡിന്റെ മുഖമുദ്രകളായ പുതുമയും സുരക്ഷയും ഉള്‍ക്കൊള്ളിച്ച് ആഡംബരത്തിന്റെയും ഡിസൈനിന്റെയും പുത്തന്‍മാതൃകയിലാണ് ഈ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നതെന്ന് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

 

കൊച്ചി: ആഡംബര എസ്‌യുവികള്‍ക്ക് പുത്തന്‍ മാതൃകയുമായി വോള്‍വോയുടെ എക്‌സ് സി 90 90 വിപണിയിലേക്ക്. 1,02,89,900 യാണ് വില. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശ്രദ്ധേയമായ എസ്‌യുവി എന്ന നിലയില്‍ എക്‌സ് സി 90 നൂതന സാങ്കേതികവിദ്യയുടെയും മികച്ച ഡിസൈനുകളുടെയും ഒരു പുത്തന്‍ പരീക്ഷണമാണ്. ന്യൂഡല്‍ഹിയിലെ സ്വീഡന്‍ എംബസിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹിസ് എക്‌സലന്‍സി ജാന്‍ തെസ്ലഫ്, വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്തു.വോള്‍വോ ബ്രാന്‍ഡിന്റെ മുഖമുദ്രകളായ പുതുമയും സുരക്ഷയും ഉള്‍ക്കൊള്ളിച്ച് ആഡംബരത്തിന്റെയും ഡിസൈനിന്റെയും പുത്തന്‍മാതൃകയിലാണ് ഈ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നതെന്ന് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

വിശാലവും മികച്ച യാത്ര സുഖവും നല്‍കുന്നതും മറ്റു നിരവധി കാര്യങ്ങളില്‍ മികച്ച സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടുമാണ് തഇ90 വിപണിയിലേക്ക് എത്തുന്നത്. മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മോഡല്‍ നിരത്തുകളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാം വോള്‍വോയിലെയും പോലെ റോഡില്‍ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായാണ് പുതിയ തഇ90യും രൂപകല്പന ചെയ്തിരിക്കുന്നത്. ശക്തമായ ഒരു സേഫ്റ്റി കേജും സജീവമായ സുരക്ഷ സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം ഇത് ഉറപ്പാക്കുന്നുണ്ട്. റഡാറും ഫ്രണ്ട് ക്യാമറയും ഉപയോഗിച്ചുകൊണ്ട് പുതിയ എക്‌സ് സി90ന് അപ്രതീക്ഷിത ലൈന്‍ ഡ്രിഫ്റ്റുകള്‍ കണ്ടെത്താനും വാഹനത്തെ അതിനനുസരിച്ച് സ്വയം തിരിച്ചുവിട്ട് അപകടസാധ്യത തടയാനും സാധിക്കും.

മാത്രമല്ല, മറ്റു വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, വലിയ മൃഗങ്ങള്‍ എന്നിവയെ കണ്ടെത്തി അതിനനുസരിച്ച് പ്രതികരിക്കാനും കഴിയുന്ന റണ്‍ ഓഫ് റോഡ് മിറ്റിഗേഷനും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഉണ്ട്.
പുത്തന്‍ വെര്‍ട്ടിക്കല്‍ എയര്‍വെന്റുകളും പ്രീമിയം റീസൈക്കിള്‍ഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡെക്കറേറ്റീവ് പാനലുകളും ഉള്ള ഹോറിസോണ്ടല്‍ ഡാഷ്‌ബോര്‍ഡും, സ്‌കാന്റനേവിയന്‍ കന്റംപ്രറി ഡിസൈനിലുമാണ് പുതിയ എക്‌സി 90യില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Spread the love