ഈ മോഡല്‍ ഏത് ഭൂപ്രദേശവും കീഴടക്കാനുള്ള കരുത്തും സാഹസിക മികവും പ്രകടമാക്കാന്‍ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ജെ എല്‍ ആര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അംബ പറഞ്ഞു.
കൊച്ചി: ഡിഫന്‍ഡര്‍ സിരീസിലെ ഏറ്റവും പുതിയ മോഡലായ എസ് യു വി ഡിഫന്‍ഡര്‍ ഒക്ട പുറത്തിറക്കി. ആധുനികതയും പരിഷ്‌കരണവും സമന്വയിപ്പിച്ച് വിപണിയിലെത്തുന്ന ഈ മോഡല്‍ ഏത് ഭൂപ്രദേശവും കീഴടക്കാനുള്ള കരുത്തും സാഹസിക മികവും പ്രകടമാക്കാന്‍ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ജെ എല്‍ ആര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അംബ പറഞ്ഞു. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ്‌ഹൈബ്രിഡ് വി 8 എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒക്ട മോഡല്‍ ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും കരുത്തുറ്റതും സാങ്കേതികമായി മികവ് പുലര്‍ത്തുന്നതുമാണ്. 467 കിലോവാട്ടും 750 എന്‍എം 1 വരെ ടോര്‍ക്കുമുള്ള ഒക്ട വെറും നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഉയര്‍ന്ന റൈഡ് ഉയരം, വൈഡന്‍ ചെയ്ത സ്റ്റാന്‍സ്, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, മെച്ചപ്പെടുത്തിയ അണ്ടര്‍ബോഡി പരിരക്ഷ എന്നിവയുള്ളതിനാല്‍ ദുര്‍ഘടമായ റോഡുകളിലും ഒരു മീറ്റര്‍ വരെ വെള്ളത്തിലൂടെയും ഓടിക്കുന്നതിനു സാധിക്കും.

ഡിഫന്‍ഡര്‍ കുടുംബത്തിലെ ഏറ്റവും കരുത്തുറ്റതും ഈട് നില്‍ക്കുന്നതുമായ ഉയര്‍ന്ന പ്രകടനശേഷിയുള്ള ആഢംബര മോഡല്‍ ആണ് ഒക്ട. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങള്‍ കീഴടക്കാന്‍ മാത്രമല്ല, പ്രീമിയം ഡ്രൈവിംഗ് അനുഭവം നല്‍കാനും കഴിവുള്ള ഒരു വാഹനമാണെന്നും രാജന്‍ അംബ പറഞ്ഞു.ബോഡി, സോള്‍ സീറ്റുകള്‍ മുന്‍ സീറ്റുകള്‍ക്കുള്ളില്‍ നാല് ട്രാന്‍സ്ഡ്യൂസറുകള്‍ ഉള്‍ക്കൊള്ളുന്നു. അവ ഉയര്‍ന്ന ഫിഡലിറ്റി സ്പര്‍ശന ഓഡിയോ നല്‍കുന്നതിന് യാത്രക്കാരുടെ പുറകിലേക്ക് വിന്യസിച്ചിരിക്കുന്നു. സബ്പാക്റ്റം എഐ ഒപ്റ്റിമൈസിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്, സീറ്റുകള്‍ 700 ഡബ്ല്യു, 15സ്പീക്കര്‍, മെറിഡിയന്‍ഠങ സറൗണ്ട് സൗണ്ട് സിസ്റ്റത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ തത്സമയം വിശകലനം ചെയ്ത് വൈബ്രേഷനുകളും ശബ്ദവും സമന്വയിപ്പിച്ച, മള്‍ട്ടിഡയമെന്‍ഷണല്‍ സെന്‍സറി ഓഡിയോ അനുഭവം സൃഷ്ടിക്കുന്നു.പുതിയ ഡിഫെന്‍ഡര്‍ ഒക്ട ബുക്കിംഗ് ഉടന്‍ ഔദ്യോഗികമായി ആരംഭിക്കും. പുതിയ ഡിഫന്‍ഡര്‍ ഒക്ട 2.59 കോടി രൂപ (എക്‌സ്‌ഷോറൂം) എന്ന ആകര്‍ഷക വിലയ്ക്ക് ലഭ്യമാണ്. ആദ്യ വര്‍ഷത്തില്‍ ലഭ്യമാവുന്ന ഡിഫന്‍ഡര്‍ ഒക്ട എഡിഷന്‍ വണ്ണിന് 2.79 കോടി രൂപയായിരിക്കും.