അതിജീവനത്തിന്റെ കഥപറയുന്ന ‘കാടകം’ 14 ന്

2002ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്.

 

പി.ആര്‍. സുമേരന്‍

കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മ്മിച്ച്, ഗോവിന്ദന്‍ നമ്പൂതിരി സഹ നിര്‍മാതാവായി, ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും,ക്യാമറയും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ ഈ മാസം 14 ന് റിലീസ് ചെയ്യും.2002ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂര്‍വം അതിജീവനം പ്രമേയമായ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്‌കാരമാണ് ഈ സിനിമ എന്ന് സംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍ പറഞ്ഞു.

സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാര്‍, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായ കാടകത്തില്‍ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമല്‍, റ്റി. ജോസ്ചാക്കോ,ഗോവിന്ദന്‍ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ചിത്രംപങ്കെടുക്കാനാരുങ്ങുകയാണ്.

ചായാഗ്രഹണം, സംവിധാനം ജയിന്‍ ക്രിസ്റ്റഫര്‍,പ്രൊഡ്യൂസര്‍ മനോജ് ചെറുകര കോ പ്രൊഡ്യൂസര്‍ ഗോവിന്ദന്‍ നമ്പൂതിരി സ്‌ക്രിപ്റ്റ് & ചീഫ് അസ്സോ. ഡയറക്ടര്‍ സുധീഷ് കോശി. എഡിറ്റിംഗ് ഷിജു വിജയ്, കളറിംഗ് , പോട്ട് ബെല്ലീസ് സംഗീതം മധുലാല്‍ ശങ്കര്‍ ഗാനരചന: സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി ഗായകന്‍ : സുരേഷ് കരിന്തലകൂട്ടം ആര്‍ട്ട് ദിലീപ് ചുങ്കപ്പാറ മേക്കപ്പ് രാജേഷ് ജയന്‍ കോസ്റ്റും മധു ഏഴം കുളം ബി. ജി. എം റോഷന്‍ മാത്യു റോബി വി. എഫ്. എക്‌സ് റോബിന്‍ പോട്ട് ബെല്ലി അസ്സോ. ഡയറക്ടര്‍ സതീഷ് നാരായണന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് വെളിയനാട്, അസ്സോ. ക്യാമറമാന്‍ കുമാര്‍ എം.പിസൗണ്ട് മിക്‌സ് ഷാബു ചെറുവള്ളൂര്‍പ്രെഡക്ഷന്‍കണ്‍ട്രോളര്‍ രാജ്കുമാര്‍ തമ്പി പി. ആര്‍. ഓ പി.ആര്‍. സുമേരന്‍ സ്റ്റില്‍സ് ആചാര്യ പബ്ലിസിറ്റി ഡിസൈന്‍ സന മീഡിയ

Spread the love