ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍, 57 സെന്ററുകളായി വ്യാപിച്ചിരിക്കുന്ന അണ്‍അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ ഓഫ് ലൈന്‍ സെന്റര്‍ ആണ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്.
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് ഭാവി ഉറപ്പാക്കുന്നതിനും,മികച്ച പരീശീലനം നല്കുന്നതിനുമായി ആരംഭിച്ച അണ്‍അക്കാദമിയുടെ നേതൃത്വത്തില്‍ രൂപം നല്കിയ അണ്‍അക്കാദമി നാഷണല്‍ സ്കോളര്‍ഷിപ്പ് ആന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (യുഎന്എസ്എടി) ന്റെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. കൊച്ചി സെന്ററില്‍ നടന്ന ചടങ്ങില്‍ എറണാകുളം സെന്റര്‍ ചെയര്മാന് പി.വി ലൂയിസ്, ജനറല്‍ മാനേജര്‍ സുനില്‍ പി. കൈമള്‍, ചീഫ് ബിസിനസ് ഓഫിസര്‍ ബിജി ജി. നായര്‍, സെന്റര്‍ ഹെഡ് കെ.എം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍, 57 സെന്ററുകളായി വ്യാപിച്ചിരിക്കുന്ന അണ്‍അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ ഓഫ് ലൈന്‍ സെന്റര്‍ ആണ് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള പഠനത്തിന് നല്‍കേണ്ട അവസരങ്ങള്‍ നീതി പൂര്വ്വമാക്കുക എന്ന ഉദ്ദേശത്തോടെയാണ് അണ്‍അക്കാദമി നാഷണല്‍ സ്കോളര്‍ഷിപ്പ് ആന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (യുഎന്എസ്എടി) പദ്ധതിയ്ക്ക് അണ്‍അക്കാദമി രൂപം നല്‍കിയത്. ഇതിനായുള്ള രജിസ്ട്രേഷന് സൗജന്യമാണ്. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിവും, ഉചിതമായ കരിയറും കണ്ടെത്താന്‍ സൗജന്യ സൈക്കോമെട്രിക് ടെസ്ററ്, 200 കോടിയുടെ സ്കോളര്‍ഷിപ്പുകള്‍, ഗ്രേഡ് ലെവല്‍ വിജയികള്‍ക്ക് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശിക്കാനുള്ള അവസരം, മെന്റര്‍ഷിപ്പ് , ദേശീയ തലത്തില്‍ ആദ്യ 12 റാങ്ക് നേടുന്നവര്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഉള്‍പ്പെടെയുളളവ ലഭിക്കും. സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് ആദ്യ റൗണ്ട്. നവംബര്‍ എട്ടിനാണ് രണ്ടാം റൗണ്ട് നടക്കുക.

