പ്ലാന്റുകളില്‍ കംപ്രസറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.റീസര്‍ക്കുലേറ്റ് ആന്റ് റിക്കവര്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റബിലൈസര്‍ സിസ്റ്റം തയ്യാറാക്കിയിരിക്കുന്നത്.
കൊച്ചി: നൂതന കംപ്രസ്ഡ് എയര്‍ സ്റ്റബിലൈസേഷന്‍ ടെക്‌നോളജി അവതരിപ്പിച്ച് മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്യുപ്‌മെന്റ്‌സ. കാര്യക്ഷമതയില്ലായ്മ, അടിക്കടിയുണ്ടാകുന്ന ലോഡ്, അണ്‍ലോഡ് സൈക്കിളുകളാല്‍ സംഭവിക്കുന്ന അമിത തേയ്മാനം എന്നിങ്ങനെ കംപ്രസറിന്റെ സ്ഥായിയല്ലാത്ത പ്രകടനത്തിന് കാരണമാകുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുക എന്നതാണ് സ്റ്റബിലൈസര്‍ സിസ്റ്റം ലക്ഷ്യമിടുന്നതെന്ന് എല്‍ജി എക്യുപ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജയ്‌റാം വരദരാജ് പറഞ്ഞു.
പ്ലാന്റുകളില്‍ കംപ്രസറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.റീസര്‍ക്കുലേറ്റ് ആന്റ് റിക്കവര്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റബിലൈസര്‍ സിസ്റ്റം തയ്യാറാക്കിയിരിക്കുന്നത്. നിയന്ത്രിത റീസര്‍ക്കുലേഷന്‍, റിക്കവറി ടെക്‌നിക്കുകളിലൂടെ പ്ലാന്റിന്റെ എയര്‍ ഡിമാന്റിനൊപ്പം കംപ്രസറിന്റെ ശേഷി അനുയോജ്യമാം വിന്യസിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
വായു സഞ്ചാരത്തിന് സ്ഥിര നല്‍കിക്കൊണ്ട് ലോഡ്, അണ്‍ലോഡ് സൈക്കിളുകള്‍ സ്‌റ്റെബിലൈസര്‍ സിസ്റ്റം ഏറ്റവും കുറഞ്ഞ തോതിലേക്ക് എത്തിക്കും. ഇതിലൂടെ ഉപകരണങ്ങള്‍ക്ക് ദീര്‍ഘമായ ജീവിതകാലയളവ്, മിതമായ ഊര്‍ജ ഉപഭോഗം, 15%ത്തോളം ഊര്‍ജലാഭം തുടങ്ങിയ നേട്ടങ്ങള്‍ ഇതിലൂടെ ഉറപ്പാക്കുന്നു. ഊര്‍ജ സംരക്ഷണത്തിന് അനുയോജ്യമായതും തേയ്മാനം കുറഞ്ഞതുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സ്‌റ്റെബിലൈസര്‍ ഗ്ലോബല്‍ സസ്റ്റയിനബിലിറ്റി ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. പരിസ്ഥിതിക്ക് അനുയോജ്യമായതും ചിലവ് ചുരുങ്ങിയതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കുള്ള മാറ്റമാണ് വ്യവസായ പ്ലാന്റുകളില്‍ ഇവ സജ്ജീകരിക്കുന്നതിലൂടെ ഉണ്ടാവുകയെന്നും ഡോ. ജയ്‌റാം വരദരാജ് പറഞ്ഞു.