ഒബിഡി2ബി മാനദണ്ഡം അനുസൃതമാക്കി എത്തുന്ന ആര്‍ടിആര്‍ 200 4വി മോഡല്‍, റൈഡിങ് അനുഭവം മെച്ചപ്പെടുത്തുന്ന കൂടുതല്‍ അപ്‌ഗ്രേഡുകളും ഉള്‍ക്കൊള്ളുന്നുവെന്ന് ടിവിഎസ് അപ്പാച്ചെ ബ്രാന്‍ഡെന്ന് ടിവിഎസ് മോട്ടര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ഏറ്റവും പുതിയ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പുറത്തിറക്കി. ഒബിഡി2ബി മാനദണ്ഡം അനുസൃതമാക്കി എത്തുന്ന ആര്‍ടിആര്‍ 200 4വി മോഡല്‍, റൈഡിങ് അനുഭവം മെച്ചപ്പെടുത്തുന്ന കൂടുതല്‍ അപ്‌ഗ്രേഡുകളും ഉള്‍ക്കൊള്ളുന്നുവെന്ന് ടിവിഎസ് അപ്പാച്ചെ ബ്രാന്‍ഡെന്ന് ടിവിഎസ് മോട്ടര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു. മികച്ച നിയന്ത്രണത്തിനും കോര്‍ണറിങ് ശേഷിക്കുമായി പുതിയ 37 എംഎം അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് സസ്‌പെന്‍ഷന്‍, എല്ലാ റൈഡിങ് സാഹചര്യങ്ങളിലും മികച്ച ഹാന്‍ഡ്‌ലിങും സ്ഥിരതയും ഉറപ്പാക്കുന്ന ഹൈഡ്രോഫോംഡ് ഹാന്‍ഡില്‍ബാര്‍ എന്നിവയാണ് പുതുതായി ചേര്‍ത്ത പ്രധാന സവിശേഷതകള്‍.ഡ്യുവല്‍ചാനല്‍ എബിഎസ്, അര്‍ബന്‍സ്‌പോര്‍ട്‌റെയിന്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍, സ്ലിപ്പര്‍ ക്ലച്ച്, അഡ്ജസ്റ്റബിള്‍ ക്ലച്ച്, ബ്രേക്ക് ലിവര്‍, ബ്ലൂടൂത്തും വോയ്‌സ്അസിസ്റ്റുമുള്ള ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ്, എല്‍ഇഡി ഹെഡ് ലാംപും ഡിആര്‍എലുകളുമുള്ള ഫുള്ളി ഡിജിറ്റല്‍ ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ഗ്ലോസി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ എന്നീ മൂന്ന് നിറഭേദങ്ങളില്‍ എത്തുന്ന പുതിയ അപ്പാച്ചെ മോഡലിന് റെഡ് അലോയ് വീലും, പുത്തന്‍ ഗ്രാഫിക്‌സും കൂടുതല്‍ രൂപഭംഗി നല്‍കുന്നുണ്ട്. 2025 അപ്പാച്ചെ ആര്‍ടിആര്‍ 200 4വിന്റെ പ്രകടനത്തിലും വിട്ടുുവീഴ്ച്ചയില്ല. 9,000 ആര്‍പിഎമ്മില്‍ 20.8 പിഎസ് പീക്ക് പവറും, 7,250 ആര്‍പിഎമ്മില്‍ 17.25 എന്‍.എം ടോര്‍ക്കും 2025 മോഡല്‍ ആര്‍ടിആര്‍ 200 4വി ഉത്പാദിപ്പിക്കും.
അപ്പാച്ചെ ശ്രേണിയില്‍ വലിയ കുതിച്ചുചാട്ടമാണ് 2016ല്‍ പുറത്തിറങ്ങിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി നടത്തിയത്. സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളും ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയിലൂടെ അവതരിപ്പിക്കപ്പെട്ടു. ആറ് ദശലക്ഷം റൈഡര്‍മാര്‍ നിലവില്‍ ടിവിഎസ് അപ്പാച്ചെ ഉപയോഗിക്കുന്നുണ്ട്. റെക്കോര്‍ഡ് സമയത്തിലായിരുന്നു അവസാനത്തെ പത്ത് ലക്ഷം റൈഡര്‍മാരുടെ കൂട്ടിച്ചേര്‍ക്കല്‍. 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. 1,53,990 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില.