കൊച്ചി: പുതുവല്‍സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതല്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സര്‍വ്വീസുകള്‍ കൂടുതലായി ഉണ്ടാകും. പുതുവല്‍സരത്തോടനുബന്ധിച്ച് 31 ന് രാതി 10.30 നു ശേഷവും സര്‍വ്വീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലര്‍ച്ചെ വരെ തൃപ്പുണിത്തുറയില്‍ നിന്ന് ആലുവയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തും. അവസാന സര്‍വ്വീസ് തൃപ്പൂണിത്തുറയില്‍ നിന്നും പുലര്‍ച്ചെ 1.30 നും അലുവയില്‍ നിന്നും 1.45 നും ആയിരിക്കും
പുതു വര്‍ഷം പ്രമാണിച്ച് കൊച്ചി വാട്ടര്‍ മെട്രോയും കൂടുതല്‍ സര്‍വീസ് നടത്തും.ഫോര്‍ട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചയ്ക്ക് ശേഷം 10 മിനിട്ട് വരെ ഇടവേളയിലാവും സര്‍വീസ്. വൈകുന്നേരം 7 മണി വരെ സര്‍വീസ് നടത്തും.സുരക്ഷാ നിദ്ദേശങ്ങള്‍ക്കനുസരിച്ച് വൈകിട്ട് 7 ന് ശേഷം ഫോര്‍ട്ട് കൊച്ചി സര്‍വീസ് നിര്‍ത്തിവയ്ക്കും. വൈപ്പിനിലേയ്ക്ക് സാധാരണ സര്‍വീസ് രാത്രിയിലും തുടരും. രാത്രി 11.30 ന് ശേഷം വൈപ്പിനില്‍ നിന്നും ഹൈക്കോടതി ജെട്ടിയിലേയ്ക്ക് പത്ത് മിനിട്ടില്‍ താഴെ ഇടവേളയില്‍ സര്‍വീസ് ഉണ്ടാകും. ഇത് പുലര്‍ച്ചെ 4.30 വരെയോ തിരക്ക് തീരുന്നവരെയോ തുടരും