2.15 ലക്ഷം രൂപ മുതല്‍ 2.27 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയിലാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്
കൊച്ചി: ഇന്ത്യയിലെ പുരസ്‌ക്കാരം നേടിയ സാഹസിക ടൂററായ യെസ്ഡി അഡ്വഞ്ചറിന്റെ 2025 പതിപ്പ് പുറത്തിറക്കി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. ഇന്ത്യയില്‍ സാഹസികതയെന്നാല്‍ ഒരു മാനസികാവസ്ഥയാണ് എന്ന ലളിതമായ തത്വത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഇതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പര്‍വതനിരകള്‍ സ്വപ്‌നം കാണുകയും എന്നാല്‍ നഗരങ്ങളിലെ കുഴപ്പങ്ങളിലൂടെ ദിനംപ്രതി സഞ്ചരിക്കുകയും ചെയ്യുന്ന റൈഡര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ അഡ്വഞ്ചര്‍, കാലാതീതമായ രൂപകല്‍പ്പനയില്‍ പൊതിഞ്ഞ ആത്മവിശ്വാസത്തോടെയുള്ള കഴിവാണ് പ്രദാനം ചെയ്യുന്നത്. 2.15 ലക്ഷം രൂപ മുതല്‍ 2.27 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയിലാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്

