കൊച്ചി ഫിലിം ഫെസ്റ്റിവല്‍:
” ദി ഷോ ” മികച്ച ഹ്രസ്വ ചിത്രം 

മികച്ച ഡോക്യൂമെന്ററിയായി ” സാരി ആന്റ് സ്‌ക്രബ് ” തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം ‘അല്‍വിഡ’ , ഡോക്യുമെന്ററി ‘മേല്‍വിലാസം’ ഒരു ‘വിശുദ്ധ താരാട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനീഷ് വാസു മികച്ച സംവിധായകന്‍. മൃദുല്‍ എസ് മികച്ച ഛായാഗ്രാഹകന്‍, മികച്ച നടി പുഷ്പ പന്ത്.

 

കൊച്ചി:എന്‍ എഫ് ആര്‍ ഇന്റര്‍നാഷണല്‍ കൊച്ചി ഫിലിം ഫെസ്റ്റിവലില്‍ ” ദി ഷോ ” ഏറ്റവും നല്ല ഹ്രസ്വ ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയും ഫലകവും,പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നേടി. മികച്ച ഡോക്യൂമെന്ററിയായി ” സാരി ആന്റ് സ്‌ക്രബ് ” തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം ‘അല്‍വിഡ’ , ഡോക്യുമെന്ററി ‘മേല്‍വിലാസം’ ഒരു ‘വിശുദ്ധ താരാട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനീഷ് വാസു മികച്ച സംവിധായകന്‍. ‘അല്‍വിഡ”യിലെ എസ് മൃദുല്‍ മികച്ച ചായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടി. ചിത്രസംയോജനത്തിനുള്ള അവാര്‍ഡ് ‘ദി സ്പ്‌ളിറ്റ്’ എന്ന ചിത്രത്തിന്റെ ബോബി നിക്കോളാസും സാരി ആന്റ് സ്‌ക്രബിന്റെ അലന്‍ ഇഷാനും പങ്കിട്ടു.’ജീവി’ എന്ന ചിത്രത്തിലെ ധനുഷ് നയനാര്‍ക്കു മികച്ച ശബ്ദ രൂപകകല്‍പ്പകനുള്ള അവാര്‍ഡ് ലഭിച്ചു.

‘അല്‍വിഡ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പുഷ്പ്പ പന്ത് ഏറ്റവും നല്ല നടിക്കുള്ള പുരസ്‌ക്കാരം നേടി. മികച്ച പുതുമുഖ സംവിധായകന്‍ ഹരിപ്രസാദ് കെ എന്‍ (മേല്‍വിലാസം). ഓര്‍സണ്‍ മോചിസുകി നടനുള്ള പ്രതേക പരാമര്‍ശനത്തിന് അനര്‍ഹനായി.വിസ്‌പേഴ്‌സ് ഓഫ് ദി ലോസ്റ്റ്,ഗോള്‍ഡണ്‍ ലൗ;ദി സ്പ്ലിറ്റ്, ജീവി തുടങ്ങിയ ചിത്രങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. നിയോ ഫിലിം സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച, എന്‍ എഫ് ആര്‍ കൊച്ചിഫെസ്റ്റിവല്‍ സമ്മിറ്റ് 24, 25, 26 തിയതികളിലായി കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിലായിരുന്നു നടന്നത്.വെട്രിമാരന്‍ ജൂറി ചെയര്‍മാനായ കമ്മിറ്റി തിരഞ്ഞെടുത്ത അവസാന റൗണ്ടിലെത്തിയ 10 ഹ്രസ്വ ചിത്രങ്ങള്‍ ശ്രീധര്‍ തിയേറ്റര്‍ല്‍ പ്രദര്‍ശിപ്പിച്ചു. ചിത്രങ്ങളുടെ സംവിധായകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, നടി നടന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

താജ് വിവാന്തയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളിലെ പ്രമുഖര്‍ പണ്ടെടുത്തു. അവാര്‍ഡ് ദാന ചടങ്ങില്‍ വെട്രിമാരന്‍, മഞ്ജു വാരിയര്‍ എന്നിവര്‍ മുഖ്യ അതിഥികളായി. ഹ്രസ്വ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇനിയും ശ്രദ്ധയോടെ സിനിമകള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതായി വെട്രി മാരനും പുതിയ തലമുറക്കായുള്ള ഇത്തരം ഫിലിം ഫെസ്റ്റുകള്‍പോലുള്ള മുന്നേറ്റങ്ങള്‍ ഏറെ പ്രശംസനീയമെന്ന് മഞ്ജു വാര്യരും ചടങ്ങില്‍ അഭിപ്രായപ്പെട്ടു. സിബി മലയില്‍, ഡോ.ജെയിന്‍ ജോസഫ്, ലിയോ തദ്ദേവൂസ്, സിജോയ് വര്‍ഗീസ്, എ വി അനൂപ് ,ചന്ദ്രഹാസന്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.

 

 

Spread the love