ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ രംഗത്ത് ഭാരതം ആഗോള തലത്തില്‍ മുന്നിലെത്തും: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍
കൊച്ചി: (05.05.25) ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ രംഗത്ത് ഭാരതം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ വകുപ്പ് കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍’ ഇന്‍ഡെക്‌സ് 2025 ‘ന്റെ സമാപന സമ്മേളനം അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോല്‍പാദന, സംസ്‌ക്കരണ രംഗത്ത് ഭാരതം ആഗോള തലത്തില്‍ മുന്‍ പന്തിയിലെത്തുന്നതിനുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് മുന്നോട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മേഖലയില്‍ നവീന ആശയങ്ങളും പരസ്പര സഹകരണവും അതുവഴി പുതിയ അവസരങ്ങളും സൃഷ്ടിക്കാന്‍ എന്‍.ഐ.ഡി.സിയുടെ എക്സിബിഷന്‍ ഗുണകരമാകും. കര്‍ഷകരാണ് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിച്ച് അതുവഴി കര്‍ഷകര്‍ക്ക് മികച്ചതും സ്ഥായിയായതുമായ വരുമാനം ലഭ്യമാക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണന്നും കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ പറത്തു. ലോകത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യമായി ഇന്‍ഡ്യ മാറിക്കഴിഞ്ഞു വെന്നു ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വലിയ കുതിപ്പ് സമ്മാനിക്കുമെന്നും എം.എ യുസഫലി പറഞ്ഞു. എന്‍.ഐ.ഡി.സി.സി ലെന്റിംഗ് പാര്‍ടണറും ഐസിഎല്‍ ഫിന്‍ കോര്‍പ് എം.ഡിയുമായ അഡ്വ കെ.ജി അനില്‍കുമാര്‍, കാര്‍ഷികാധിഷ്ഠിത ടൂറിസം രംഗത്ത് നൂതന ആശയം കാഴ്ച്ചവച്ച ജെസ്‌പെയ്ഡ് റിയല്‍എസ്റ്റേറ്റ് ആന്റ് സില്‍വര്‍ലീഫ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബുബക്കര്‍, എന്‍.ഐ.ഡി.സി.സി അഡ്മിനിസ്ട്രേറ്റര്‍ എസ്.വാസുദേവ് എന്നിവരെ കേന്ദ്രമന്ത്രി ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. ഇന്‍ഡസ്ട്രീയല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍ ശിവേന്ദ്ര സിംഗ്, അഡ്വ.കെ.ജി.അനില്‍ കുമാര്‍, നിഷാദ് അബുബക്കര്‍ എന്നിവരും പ്രസംഗിച്ചു.