ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മികച്ച മൂന്നു ഓഫറുകളിലൂടെ ഹാട്രിക് നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നിസാന്‍ ഹാട്രിക് കാര്‍ണിവല്‍.
കൊച്ചി: മികച്ച ഓഫറുകളുമായി ഹാട്രിക് കാര്‍ണിവല്‍ പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ക്രിക്കറ്റ് സീസണിന്റെ ആരവമുള്‍കൊണ്ട് ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മികച്ച മൂന്നു ഓഫറുകളിലൂടെ ഹാട്രിക് നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നിസാന്‍ ഹാട്രിക് കാര്‍ണിവല്‍. 55,000 വരെയുള്ള ആകെ ആനുകൂല്യങ്ങള്‍ക്കൊപ്പം 10,000 വരെയുള്ള അധിക കാര്‍ണിവല്‍ ആനുകൂല്യങ്ങളും കൂടെ ഉറപ്പായ ഒരു സ്വര്‍ണ്ണ നാണയം എന്നിവ ഇതിലൂടെ സ്വന്തമാക്കാം. ക്രിക്കറ്റ് സീസണിന്റെ ഒപ്പം നവരാത്രി ഉത്സവത്തില്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറിലൂടെ നിസാന്‍ കാര്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഹാട്രിക് കാര്‍ണിവല്‍.