കറുപ്പ് നിറത്തിലുള്ള കുറോ സ്പെഷ്യല്‍ എഡിഷന് 8.30 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
കൊച്ചി: മാഗ്നൈറ്റ് കുറോ പ്രത്യേക പതിപ്പുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. നിസാന്റെ മുന്‍നിര മോഡലായ മാഗ്നൈറ്റിന്റെ കറുപ്പ് നിറത്തിലുള്ള കുറോ സ്പെഷ്യല്‍ എഡിഷന് 8.30 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. മാഗ്നൈറ്റ് കുറോ സ്പെഷ്യല്‍ എഡിഷന്റെ അകവും പുറവും പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ളതാണ്. കറുപ്പ് എന്നതിനുള്ള ജാപ്പനീസ് പദത്തില്‍ നിന്നാണ് കുറോ എന്ന പേര് പ്രത്യേക പതിപ്പിന്റെ നല്‍കിയിരിക്കുന്നത്. സിഗ്നേച്ചര്‍ ലൈറ്റ്സേബര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള കറുപ്പ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വാക്ക് എവേ ലോക്കും അപ്രോച്ച് അണ്‍ലോക്കും ഉള്ള പ്രീമിയം ഐകീ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് ഡിസ്പ്ലേ, സ്റ്റാന്‍ഡേര്‍ഡായി സേബിള്‍ ബ്ലാക്ക് വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങി നിരവധി സവിശേഷതകള്‍ വരുന്നതാണ് നിസാന്‍ മാഗ്നൈറ്റ് കുറോ സ്പെഷ്യല്‍ എഡിഷന്. നിലവില്‍, നിസാന്‍ ഡീലര്‍ഷിപ്പുകള്‍ വഴിയോ നിസാന്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 11,000 രൂപയ്ക്ക് മാഗ്നൈറ്റ് കുറോ ബുക്ക് ചെയ്യാം. അടുത്തിടെ, ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ നിസാന്‍ മാഗ്നൈറ്റ് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് കരസ്തമാക്കിയിരുന്നു. ഇതിനൊപ്പം, പുതിയ മെറ്റാലിക് ഗ്രേ നിറത്തിലുള്ള മാഗ്നൈറ്റും നിസാന്‍ അവതരിപ്പിച്ചു.

