മോട്ടോസെന്‍ (തേര്‍ഡ് പാര്‍ട്ടി) ആണ് ഈ സിഎന്‍ജി കിറ്റ് പൂര്‍ണ്ണമായും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എം.ഡി സൗരഭ് വത്സ വ്യക്തമാക്കി.
ന്യൂ ഡെല്‍ഹി : നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ എസ്യുവിയായ ന്യൂ നിസ്സാന്‍ മാഗ്‌നൈറ്റ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റെട്രോഫിറ്റ്‌മെന്റ് കിറ്റ് സഹിതവും ലഭ്യം. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഗുണനിലവാരം ഉറപ്പുനല്‍കിക്കൊണ്ട്, മോട്ടോസെന്‍ (തേര്‍ഡ് പാര്‍ട്ടി) ആണ് ഈ സിഎന്‍ജി കിറ്റ് പൂര്‍ണ്ണമായും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എം.ഡി സൗരഭ് വത്സ വ്യക്തമാക്കി. കിറ്റിന്റെ ഘടകങ്ങള്‍ക്ക് വാറന്റി നല്‍കുന്നതും മോട്ടോസെന്‍ തന്നെയാണ്. ഈ കിറ്റുകളുടെ ഫിറ്റ്‌മെന്റ് സര്‍ക്കാര്‍ അംഗീകൃത ഫിറ്റ്‌മെന്റ് കേന്ദ്രങ്ങളിലാണ് ചെയ്യുക. മാനുവല്‍ ഗിയര്‍ബോക്‌സുള്ള ന്യൂ നിസ്സാന്‍ മാഗ്‌നൈറ്റ് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് മാത്രമേ ഈ സിഎന്‍ജി കിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ. ഈ സമ്പൂര്‍ണ്ണ റെട്രോഫിറ്റ്‌മെന്റിന് 74,999 രൂപ മാത്രം അധികമായി നല്‍കിയാല്‍ മതി. 3 വര്‍ഷത്തെ അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടിയും ലഭ്യമാണ്.
നിസാന്‍ ഇന്ത്യവിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡീലര്‍മാര്‍, ഉപഭോക്താക്കള്‍, പങ്കാളികള്‍ എന്നിവരോട് പ്രതിജ്ഞാബദ്ധരാണെന്നും സൗരഭ് വത്സ പറഞ്ഞു.ആദ്യ ഘട്ടത്തില്‍ കേരളത്തിനു പുറമെ, ഡല്‍ഹിഎന്‍സിആര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ 7 സംസ്ഥാനങ്ങളിലെ നിസ്സാന്‍ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി നിസ്സാന്‍ ഉപഭോക്താക്കള്‍ക്ക് സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാളേഷന്‍ ഓര്‍ഡര്‍ ചെയ്യാം.സിഎന്‍ജി റെട്രോഫിറ്റഡ് കിറ്റ് ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കും. നിലവിലുള്ള പ്രാദേശിക നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സര്‍ക്കാര്‍ അംഗീകൃത വെണ്ടര്‍മാര്‍ വഴി് ഇത് ഫിറ്റ് ചെയ്യുക.