റെക്കോര്‍ഡ് വില്‍പ്പന നേടി നിസാന്‍ മാഗ്‌നൈറ്റ്

ആഭ്യന്തര വിപണികളില്‍ ഒരുമിച്ച് കഴിഞ്ഞ 7 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ വര്‍ഷത്തെ സംയോജിത വില്‍പ്പനയാണ് നിസാന്‍ കൈവരിച്ചത്.
കൊച്ചി: 202425 സാമ്പത്തിക വര്‍ഷത്തില്‍ 99,000ലധികം യൂണിറ്റുകളുടെ സംയോജിത വില്‍പ്പന നേടി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കയറ്റുമതി, ആഭ്യന്തര വിപണികളില്‍ ഒരുമിച്ച് കഴിഞ്ഞ 7 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ വര്‍ഷത്തെ സംയോജിത വില്‍പ്പനയാണ് നിസാന്‍ കൈവരിച്ചത്. ഇരു വിപണികളില്‍ പുതിയ നിസാന്‍ മാഗ്‌നൈറ്റിന്റെ മികച്ച പ്രകടനമാണ് ഏകീകൃത വാര്‍ഷിക വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 35% വളര്‍ച്ചയും 201718നു ശേഷമുള്ള മികച്ച വാര്‍ഷിക വില്പനയും കൈവരിക്കാന്‍ സഹായിച്ചത്.

പുതിയ നിസാന്‍ മാഗ്‌നൈറ്റ് റൈറ്റ്ഹാന്‍ഡ് െ്രെഡവ് (ആര്‍എച്ച്ഡി), ലെഫ്റ്റ്ഹാന്‍ഡ് ഡ്രൈവ് (എല്‍എച്ച്ഡി) എന്ന ഇരുവകഭേദങ്ങളില്‍ 65ലേറെ രാജ്യങ്ങളിലായി 71,000ലധികം യൂണിറ്റുകള്‍ കയറ്റുമതി നേടാനുമായി.അടുത്തിടെ, 5 സീറ്റുള്ള സിഎസ്‌യുവി(കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍), 7 സീറ്റുള്ള ബിഎംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) എന്നീ രണ്ട് പുതിയ മോഡലുകള്‍ കൂടി നിസാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിന്നു. അതേസമയം, വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട്, പ്രവര്‍ത്തന ചെലവുകള്‍ മൂലം 2025 ഏപ്രില്‍ 1 മുതല്‍ എല്ലാ വകഭേദങ്ങളിലുമുള്ള പുതിയ നിസാന്‍ മാഗ്‌നൈറ്റിന്റെ വില 3 ശതമാനം വരെ വര്‍ദ്ധിപ്പിച്ചതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു