പുതിയ നിസാന്‍ മാഗ്‌നൈറ്റിന് 10 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി 

മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ പ്രതിദിനം 12 രൂപ അല്ലെങ്കില്‍ കിലോമീറ്ററിന് 22 പൈസ എന്ന നിരക്കിലാണ് 10 വര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരേയ്‌ക്കോ നീട്ടുക.
കൊച്ചി:നിസാന്‍ മോട്ടോര്‍ ഇന്ത്യ, പുതിയ മാഗ്‌നൈറ്റിനായി 10 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാന്‍ അവതരിപ്പിച്ചു. ഈ സെഗ്മെന്റില്‍ ആദ്യത്തെ  ഉപഭോക്തൃ കേന്ദ്രീകൃത സംരംഭമാണിത്. മുതിര്‍ന്നവരുടെ സുരക്ഷ ഉള്‍പ്പെടെ മികച്ച 5സ്റ്റാര്‍ റേറ്റിംഗ് നേടിയ പുതിയ നിസാന്‍ മാഗ്‌നൈറ്റിന്റെ വിജയത്തിന് തൊട്ടുപിന്നാലെയാണ് കമ്പനി ഈ പ്ലാന്‍ പ്രഖ്യാപിച്ചത്.
മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ പ്രതിദിനം 12 രൂപ അല്ലെങ്കില്‍ കിലോമീറ്ററിന് 22 പൈസ എന്ന നിരക്കിലാണ് 10 വര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരേയ്‌ക്കോ നീട്ടുക.

രാജ്യവ്യാപകമായി അംഗീകൃത നിസാന്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പണരഹിത അറ്റകുറ്റപ്പണികള്‍, പരിധിയില്ലാത്ത ക്ലെയിമുകള്‍, യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.ഗുണനിലവാരം, സുരക്ഷ, ദീര്‍ഘകാല മൂല്യം എന്നിവയോടുള്ള നിസ്സാന്റെ പ്രതിബദ്ധത ഈ സംരംഭം ശക്തിപ്പെടുത്തുന്നുവെന്നും, ഉപഭോക്താക്കള്‍ക്ക് ഒരു പതിറ്റാണ്ടോളം യാതൊരു ആശങ്കയുമില്ലാതെ ഇതിന്റെ  ഉടമസ്ഥാവകാശം ആസ്വദിക്കാന്‍ കഴിയുമെന്നും മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു. 2024 ഒക്ടോബറില്‍ പുറത്തിറക്കിയ പുതിയ നിസാന്‍ മാഗ്‌നൈറ്റില്‍ 6 എയര്‍ബാഗുകള്‍ അടക്കം 40ലധികം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍ ഉണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു