ഇലക്ട്രിക്ക് വാഹനമായ നിസാന്‍ ലീഫില്‍ ഘടിപ്പിച്ച ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
കൊച്ചി: സുരക്ഷിതവും മലിനീകരണം കുറവുള്ളതുമായ ഏറ്റവും പുതിയ ഓട്ടോണമസ് ഡ്രൈവിംഗ് ഗവേഷണ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി നിസാന്‍. യുകെയില്‍ നിസാന്‍ പിന്തുണയുള്ള മുന്‍ പ്രോജക്ടുകളായ ഹ്യൂമന്‍ ഡ്രൈവ്, സെര്‍വ്‌സിറ്റി എന്നിവയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഇവോള്‍വ്എഡി യുകെ സര്‍ക്കാരില്‍നിന്നുള്ള 100 മില്യണ്‍ പൗണ്ട് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം പദ്ധതിയാണ്.
ഓട്ടോണമസ് മൊബിലിറ്റിയെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി അഞ്ച് വ്യവസായ പങ്കാളികളുടെ കണ്‍സോര്‍ഷ്യമാണ് ഈ ഗവേഷണ പദ്ധതിക്ക് പിന്നില്‍.ഇലക്ട്രിക്ക് വാഹനമായ നിസാന്‍ ലീഫില്‍ ഘടിപ്പിച്ച ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. എട്ട് വര്‍ഷകാലയളവില്‍ യുകെയിലെ മോട്ടോര്‍വേകള്‍, നഗര കേന്ദ്രങ്ങള്‍, റെസിഡന്‍ഷ്യല്‍ തെരുവുകള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവയിലൂടെ അപകടങ്ങളില്ലാതെ 16,000ത്തിലധികം മൈലുകള്‍ ടെസ്റ്റ് ഡ്രൈവ് നടത്തി. നിസാനൊപ്പം കണക്റ്റഡ് പ്ലേസസ് കാറ്റപ്പള്‍ട്ട്, ഹ്യൂമനൈസിംഗ് ഓട്ടോണമി, എസ്ബിഡി ഓട്ടോമോട്ടീവ്, ടിആര്‍എല്‍ എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ അഞ്ച് പങ്കാളികള്‍.