നോര്‍ക്ക റൂട്ട്‌സ്  ദ്വിദിന കോണ്‍ക്ലേവ്‌

പരിശീലന പരിപാടിയുടേയും  നോര്‍ക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതിയുടെ വെബ്ബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.
കൊച്ചി: നോര്‍ക്ക റൂട്‌സിന്റെ ഗ്രാന്റ്  ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികള്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ് അസ്സിസ്റ്റഡ് പ്രവാസി കോഒപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്: 2025 ഇന്നും നാളെയും എറണാകുളം പാലാരിവട്ടത്ത് നടക്കും. പരിശീലന പരിപാടിയുടേയും  നോര്‍ക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതിയുടെ വെബ്ബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കും. കേരള ഇന്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രൊണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  എസ് സജി സംസാരിക്കും.  സംസ്ഥാനത്തെ 51 പ്രവാസി സഹകരണ സംഘംങ്ങളില്‍ നിന്നുളള 140 പ്രതിനിധികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) നേതൃത്വത്തിലാണ് പരിശീലനം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു