നത്തിംഗ് ഫോണ്‍ 3ലൂടെ പുതിയ ഗ്ലിഫ് മാട്രിക്‌സ്, പ്രോഗ്രേഡ് ക്യാമറ സിസ്റ്റം, എ ഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയും നത്തിംഗ് ഹെഡ് ഫോണ്‍ 1 ലൂടെ കെ ഇ എഫ് സഹായത്തോടെ കൂടുതല്‍ മികച്ച ശബ്ദവും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായ ടെക്‌നോളജി കമ്പനി നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ് ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ 3, ഓവര്‍ഇയര്‍ ഓഡിയോ ഉല്‍പ്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍ 1 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. നത്തിംഗ് ഫോണ്‍ 3ലൂടെ പുതിയ ഗ്ലിഫ് മാട്രിക്‌സ്, പ്രോഗ്രേഡ് ക്യാമറ സിസ്റ്റം, എ ഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയും നത്തിംഗ് ഹെഡ് ഫോണ്‍ 1 ലൂടെ കെ ഇ എഫ് സഹായത്തോടെ കൂടുതല്‍ മികച്ച ശബ്ദവും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നത്തിംഗ് ഫോണ്‍ 3 സ്മാര്‍ട്ട് ഫോണില്‍ ലോലൈറ്റ് ഷോട്ടുകള്‍ക്കായി ക്ലാസ്‌ലീഡിംഗ് 1/1.3′ മെയിന്‍ സെന്‍സര്‍, ലോസ്‌ലെസ്സ് ഒപ്റ്റിക്കല്‍ സൂം, എല്ലാ ലെന്‍സുകളിലും ഫുള്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടുകൂടിയ സിനിമാറ്റിക് 4കെ 60എഫ്പിഎസ് വീഡിയോ എന്നിവ ഉള്‍പ്പെടുന്നു.
ഫോണ്‍ 2 നെ അപേക്ഷിച്ച് 18% സ്ലിം ആയ ഡിവൈസ് നത്തിംഗ് ഒ എസ് 3.5ലാണ് പ്രവര്‍ത്തിക്കുന്നത്. നത്തിംഗ് ഹെഡ് ഫോണ്‍ 1 ഓവര്‍ഇയര്‍ ഓഡിയോ വിഭാഗത്തിലേക്കുള്ള നത്തിംഗിന്റെ പ്രവേശനത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കുന്നത്. എ എന്‍ സി ഉപയോഗിച്ച് 35 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയവും 2.4 മണിക്കൂര്‍ കേള്‍ക്കുന്നതിനായുള്ള അതിവേഗ 5 മിനിറ്റ് ചാര്‍ജും ഹെഡ് ഫോണില്‍ ലഭിക്കും. രണ്ട് കോണ്‍ഫിഗറേഷന്‍ വേരിയന്റുകളിലുള്ള ഫോണ്‍ 3 കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 12 ജിബി പ്ലസ് 256 ജിബി 62,999 രൂപയിലും 16 ജിബി പ്ലസ് 512 ജിബി 72,999 രൂപയിലും ആരംഭിക്കുന്നു. നത്തിംഗ് ഫോണിന്റെ 3 പ്രീബുക്കിംഗ് 2025 ജൂലൈ ഒന്നിന് ആരംഭിച്ചു. പ്രത്യേക ഉദ്ഘാടന ഓഫറായി പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫോണ്‍ 3 നൊപ്പം 14,999 രൂപ വിലയുള്ള നത്തിംഗ് ഇയര്‍ സൗജന്യമായി ലഭിക്കും. നത്തിംഗ് ഹെഡ് ഫോണ്‍ 1 കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ 21,999 രൂപയ്ക്ക് ലഭ്യമാകും, കൂടാതെ ജൂലൈ 15ന് 19,999 രൂപയുടെ പ്രത്യേക ഉദ്ഘാടന ദിന ഓഫറും ലഭ്യമാണ്.

