സവിശേഷമായ മൂന്ന് ക്യാമറ സിസ്റ്റം, കൂടുതല്‍ തിളക്കമുള്ള ഡിസ്‌പ്ലേ, പ്രീമിയം ഡിസൈന്‍ എന്നിവയുള്ള സിഎംഎഫ് ഫോണ്‍ 2 പ്രോ 7.8 മില്ലീമീറ്റര്‍ കനവും185 ഗ്രാം മാത്രം ഭാരമുള്ളതുമാണ്. വെള്ള, കറുപ്പ്, ഓറഞ്ച്, ഇളം പച്ച എന്നീ നാല് നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്.
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ നത്തിംഗിന്റെ ഉപ ബ്രാന്‍ഡായ സിഎംഎഫ് സിഎംഎഫ് ഫോണ്‍ 2 പ്രോ, ബഡ്‌സ് 2, ബഡ്‌സ് 2 പ്ലസ്, ബഡ്‌സ് 2 എ എന്നീ നാല് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതായി അറിയിച്ചു. സവിശേഷമായ മൂന്ന് ക്യാമറ സിസ്റ്റം, കൂടുതല്‍ തിളക്കമുള്ള ഡിസ്‌പ്ലേ, പ്രീമിയം ഡിസൈന്‍ എന്നിവയുള്ള സിഎംഎഫ് ഫോണ്‍ 2 പ്രോ 7.8 മില്ലീമീറ്റര്‍ കനവും185 ഗ്രാം മാത്രം ഭാരമുള്ളതുമാണ്. വെള്ള, കറുപ്പ്, ഓറഞ്ച്, ഇളം പച്ച എന്നീ നാല് നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്.പുതുതായി അപ്‌ഗ്രേഡ് ചെയ്ത മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ 5 ജി പ്രോസസര്‍ സിഎംഎഫ് ഫോണ്‍ 1നെ അപേക്ഷിച്ച് 10% വേഗത്തിലുള്ള പ്രോസസ്സിംഗും ഗ്രാഫിക്‌സില്‍ 5% മെച്ചപ്പെടുത്തലും നല്‍കുന്നു.
ഫോണ്‍ 1നേക്കാള്‍ ഒരു മണിക്കൂര്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയുള്ള സിഎംഎഫ് ഫോണ്‍ 2 പ്രോ ഒരൊറ്റ ചാര്‍ജില്‍ രണ്ട് ദിവസം അനായാസം പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു. 1.07 ബില്യണ്‍ നിറങ്ങളുള്ള 6.77 ഇഞ്ച് എഫ്എച്ച്ഡി + ഫ്‌ലെക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലേ, അള്‍ട്രാ എച്ച്ഡിആര്‍ ശേഷി, 3000 നിറ്റികളുടെ പീക്ക് തെളിച്ചം എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍.8+128 ജിബി 17,999 രൂപ (ബാങ്ക് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ), 8+256 ജിബി 19,999 രൂപ (ബാങ്ക് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ) എന്നിങ്ങനെ ഫോണ്‍ 2 ലഭിക്കുന്നു. മെയ് 5ന് ഒരു പ്രത്യേക ആമുഖ ഓഫറായി, സിഎംഎഫ് ഫോണ്‍ 2 പ്രോ 8 + 128 ജിബി വേരിയന്റിന് 16,999 രൂപയ്ക്കും 8 + 256 ജിബി വേരിയന്റിന് 18,999 രൂപയ്ക്കും (എല്ലാ ഓഫറുകളും ഉള്‍പ്പെടെ) ലഭ്യമാകും. സിഎംഎഫ് ഫോണ്‍ 2 പ്രോ 2025 മെയ് 5 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സ്, വിജയ് സെയില്‍സ്, ക്രോമ, എല്ലാ പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ വില്‍പനയ്‌ക്കെത്തും. സിഎംഎഫ് ബഡ്‌സ് 2, ബഡ്‌സ് 2 പ്ലസ്, ബഡ്‌സ് 2 എ എന്നിവ 2025 രണ്ടാം പാദത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.