നത്തിംഗ് ഫോണ്‍-3 ല്‍ പുതിയ ഗ്ലിഫ് മാട്രിക്സ്, പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റം, എ ഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയും നത്തിംഗ് ഹെഡ് ഫോണ്‍-1ല്‍ കെ ഇ എഫ് സാങ്കേതികവിദ്യ വഴി കൂടുതല്‍ മികച്ച ശബ്ദവും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊച്ചി:ലണ്ടന്‍ ആസ്ഥാനമായ ടെക്നോളജി കമ്പനി നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ് ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ നത്തിംഗ് ഫോണ്‍-3, ഓവര്‍-ഇയര്‍ ഓഡിയോ ഉല്‍പ്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍-1 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നത്തിംഗ് ഫോണ്‍-3 ല്‍ പുതിയ ഗ്ലിഫ് മാട്രിക്സ്, പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റം, എ ഐ അധിഷ്ഠിത ഫീച്ചറുകള്‍ എന്നിവയും നത്തിംഗ് ഹെഡ് ഫോണ്‍-1ല്‍ കെ ഇ എഫ് സാങ്കേതികവിദ്യ വഴി കൂടുതല്‍ മികച്ച ശബ്ദവും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.നത്തിംഗ് ഫോണ്‍ -3 സ്മാര്‍ട്ട് ഫോണില്‍ ലോ-ലൈറ്റ് ഷോട്ടുകള്‍ക്കായി ക്ലാസ്-ലീഡിംഗ് 1/1.3′ മെയിന്‍ സെന്‍സര്‍, ലോസ്ലെസ്സ് ഒപ്റ്റിക്കല്‍ സൂം, എല്ലാ ലെന്‍സുകളിലും ഫുള്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ സിനിമാറ്റിക് 4കെ 60എഫ്പിഎസ് വീഡിയോ എന്നിവ ഉള്‍പ്പെടുന്നു.
ഫോണ്‍ -2 നെ അപേക്ഷിച്ച് 18% സ്ലിം ആയ ഡിവൈസ് നത്തിംഗ് ഒ എസ് 3.5-ലാണ് പ്രവര്‍ത്തിക്കുന്നത്. എ എന്‍ സി ഉപയോഗിച്ച് 35 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയവും 2.4 മണിക്കൂര്‍ കേള്‍ക്കുന്നതിനായുള്ള അതിവേഗ 5 മിനിറ്റ് ചാര്‍ജും ഹെഡ് ഫോണില്‍ ലഭിക്കും.രണ്ട് കോണ്ഫിഗറേഷന് വേരിയന്റുകളിലുള്ള ഫോണ്‍-3 കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 12 ജിബി പ്ലസ് 256 ജിബി – 62,999 രൂപയിലും 16 ജിബി പ്ലസ് 512 ജിബി – 72,999 രൂപയിലും ആരംഭിക്കുന്നു. നത്തിംഗ് ഫോണ്‍-3 പ്രീ-ബുക്കിംഗ് ഈ മാസം ഒന്നിന് ആരംഭിച്ചു. പ്രത്യേക ഉദ്ഘാടന ഓഫറായി പ്രീ-ബുക്ക് ചെയ്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഫോണ്‍ -3നൊപ്പം 14,999 രൂപ വിലയുള്ള നത്തിംഗ് ഇയര്‍ സൗജന്യമായി ലഭിക്കും. ഹെഡ് ഫോണ്‍-1 കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ 21,999 രൂപയ്ക്ക് ലഭ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു.

