നത്തിംഗ് ഫോണ്‍ (3എ) ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി

നത്തിംഗിന്റെ സിഗ്‌നേച്ചറായ സുതാര്യമായ ഡിസൈന്‍, 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ട്രൂലെന്‍സ് എഞ്ചിന്‍ 4.0 ഉള്ള 50 എംപി പ്രധാന ക്യാമറ, മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്‌സെറ്റ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകള്‍
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ നത്തിംഗ് അതിന്റെ ഏറ്റവും പുതിയ മോഡലായ ഫോണ്‍ (3എ) ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. നത്തിംഗിന്റെ സിഗ്‌നേച്ചറായ സുതാര്യമായ ഡിസൈന്‍, 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ട്രൂലെന്‍സ് എഞ്ചിന്‍ 4.0 ഉള്ള 50 എംപി പ്രധാന ക്യാമറ, മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്‌സെറ്റ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകള്‍. എട്ട് ജിബി + 128 ജിബി ബ്ലൂ വേരിയന്റ് 19,999 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 5 മുതല്‍ ഫ് ളിപ്കാര്‍ട്ട്, ക്രോമ, ഇന്ത്യയിലെ മറ്റ് പ്രധാന റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ഫോണ്‍ (3എ) ലൈറ്റ് വില്‍പനയ്‌ക്കെത്തും. മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ (3എ) ലൈറ്റ് 16 ജിബി വരെ റാമും (വെര്‍ച്വല്‍ ഉള്‍പ്പെടെ) 2 ടിബി വരെ വര്‍ധിപ്പിക്കാവുന്ന സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

മുഴുവന്‍ ദിവസത്തെ ഉപയോഗത്തിനായി 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. മൂന്ന് വര്‍ഷത്തെ പ്രധാന അപ്‌ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ പാച്ചുകളുമുള്ള ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ട്രൂലെന്‍സ് എഞ്ചിന്‍ 4.0 പിന്തുണയുള്ള 50 എംപി പ്രധാന ക്യാമറ, അള്‍ട്രാ എക്‌സ്ഡിആര്‍, നൈറ്റ് മോഡ്, 30 എഫ്പിഎസില്‍ 4കെ വീഡിയോ എന്നിവ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. 16 എംപി മുന്‍ ക്യാമറ ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികളെയും വീഡിയോ കോളുകളെയും പിന്തുണയ്ക്കുന്നു. നത്തിംഗിന്റെ വികസിപ്പിച്ച ഗ്ലിഫ് ലൈറ്റ് സിസ്റ്റം പ്രവര്‍ത്തനപരമായ അറിയിപ്പുകള്‍, ക്യാമറ കൗണ്ട്ഡൗണ്‍, ഇഷ്ടാനുസൃത കോണ്‍ടാക്റ്റ് അലേര്‍ട്ടുകള്‍ എന്നിവ നല്‍കുന്നു. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് നിരക്കും 3000 നിറ്റ്‌സ് പീക്ക് എച്ച്ഡിആര്‍ െ്രെബറ്റ്‌നസും ഉള്ള 6.77 ഇഞ്ച് ഫ്‌ളെക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു ഫീച്ചറെന്നും കമ്പനി അധികൃതര്‍ വ്യക്ത
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു