നത്തിംഗ് ഫോണ്‍ (3എ) ലൈറ്റ് ഇന്ത്യയില്‍ പുറത്തിറക്കി

ഇന്ത്യയില്‍ ഫോണ്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി ക്ലാസിക് കറുപ്പ്, വെള്ള നിറങ്ങള്‍ക്കൊപ്പം പുതിയ നീല കളര്‍ വേരിയന്റും കമ്പനി അവതരിപ്പിച്ചു
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ നത്തിംഗ് അതിന്റെ ഏറ്റവും പുതിയ മോഡലായ ഫോണ്‍ (3എ) ലൈറ്റ് പുറത്തിറക്കി. ഇന്നലെ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങി. ഇന്ത്യയില്‍ ഫോണ്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി ക്ലാസിക് കറുപ്പ്, വെള്ള നിറങ്ങള്‍ക്കൊപ്പം പുതിയ നീല കളര്‍ വേരിയന്റും കമ്പനി അവതരിപ്പിച്ചു. 8 ജിബി പ്ലസ് 128ജിബി സ്‌റ്റോറേജുള്ള ഫോണിന് 20,999 രൂപയാണ് വിലയെങ്കിലും ബാങ്ക് ഓഫറുകള്‍ക്കുശേഷം ഇത് 19,999 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട്, വിജയ് സെയില്‍സ്, ക്രോമ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. ഫോണില്‍ നത്തിംഗിന്റെ സിഗ്‌നേച്ചര്‍ ട്രാന്‍സ്പറന്റ് ഡിസൈന്‍, 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ട്രൂലെന്‍സ് എഞ്ചിന്‍ 4.0 സഹിതമുള്ള 50 എംപി പ്രധാന ക്യാമറ, മീഡിയിടെക് ഡൈമന്‍സിറ്റി 7300 പ്രോ ചിപ്‌സെറ്റ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

ഫോണ്‍ (3എ) ലൈറ്റ് നത്തിംഗിന്റെ സുതാര്യമായ ഈസ്തറ്റിക് തുടരുന്നതോടൊപ്പം ഐപി54 റെസിസ്റ്റന്‍സ്, അലുമിനിയം ഇന്റേണല്‍ ഫ്രെയിം, ഫോണില്‍ ട്രൂലെന്‍സ് എന്‍ജിന്‍ 4.0 പിന്തുണയ്ക്കുന്ന 50 എംപി പ്രധാന .ക്യാമറയും അള്‍ട്രാ എക്‌സ് ഡി ആര്‍ നൈറ്റ് മോഡ്, 30 എഫ്പിഎസില്‍ 4 കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. മീഡിയിടെക് ഡൈമന്‍സിറ്റി 7300 പ്രോ പ്രോസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍ (3എ) ലൈറ്റ്, വെര്‍ച്വല്‍ റാം ഉള്‍പ്പെടെ 16 ജിബി വരെ റാമും 2 ടിബി വരെ സ്‌റ്റോറേജ് വിപുലീകരണവും വാഗ്ദാനം ചെയ്യുന്നു. 5000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ചേര്‍ന്ന് ഒരു ദിവസത്തേക്ക് വിശ്വാസയോഗ്യമായ പവര്‍ നല്‍കുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5ലാണ് മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 6 വര്‍ഷത്തേക്ക് സുരക്ഷാ പാച്ചുകളും ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു