എന്‍എക്‌സ് 350എച്ച് മോഡല്‍ നവീകരിച്ച് ലെക്‌സസ് 

ജനപ്രിയമായ എന്‍എക്‌സ് ഇപ്പോള്‍ സുരക്ഷയും സൗകര്യവും കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മെച്ചപ്പെട്ട ഇന്ധന കാര്യക്ഷമതയും സി20 അനുയോജ്യതയും നേടിയിട്ടുള്ളതായി ലെക്‌സസ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.
കൊച്ചി: ലെക്‌സസ് ഇന്ത്യയുടെ  എന്‍എക്‌സ് എസ് യു വി മോഡല്‍ കൂടുതല്‍ നവീകരിച്ചു. ലഗ്ജറി മിഡ്‌സൈസ് എസ് യു വി വിഭാഗത്തില്‍ ഇതിനകം തന്നെ ജനപ്രിയമായ എന്‍എക്‌സ് ഇപ്പോള്‍ സുരക്ഷയും സൗകര്യവും കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മെച്ചപ്പെട്ട ഇന്ധന കാര്യക്ഷമതയും സി20 അനുയോജ്യതയും നേടിയിട്ടുള്ളതായി ലെക്‌സസ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. പിന്‍വശത്തെ കാബിന്‍ ശബ്ദം കുറയ്ക്കാന്‍ നോയ്‌സ്ഇന്‍സുലേഷന്‍ ഫെല്‍റ്റ് മെറ്റീരിയല്‍, എസി എയര്‍ ഫില്‍റ്ററില്‍ പ്രത്യേക മെറ്റീരിയലുകള്‍ എന്നിവ കൂടാതെ സൂക്ഷ്മ കണങ്ങള്‍ തടയാന്‍ ഫാബ്രിക് കൂടുതല്‍ കട്ടിയാക്കുകയും, വായുവിനെ വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.

കാബിനിനുള്ളിലെ എയര്‍ കണ്‍ട്രോള്‍ സംവിധാനം ഊര്‍ജ്ജ സംരക്ഷണത്തിനും ഇന്ധന കാര്യക്ഷമതയ്ക്കും സഹായിക്കുന്ന വിധത്തില്‍ നവീകരിച്ചിട്ടുണ്ട്. അപ്ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ സംവിധാനം ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. എന്‍എക്‌സ് എക്‌സ്‌ക്വിസിറ്റ്, ലക്ഷ്വറി, എഫ് സ്‌പോര്‍ട്ട് വകഭേദങ്ങള്‍ക്ക് റേഡിയന്റ് ചുവപ്പ് എക്‌സ്‌ക്വിസിറ്റ്, ലക്ഷ്വറി, ഓവര്‍ട്രെയ്ല്‍ ഗ്രേഡുകള്‍ക്കായി വെള്ള നോവ നിറം പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ എന്‍എക്‌സ് അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യന്‍ വിപണിയില്‍ ലഗ്ജറിയുടെയും പരിഷ്‌കരണത്തിന്റെയും  മാനദണ്ഡം ഉയര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇകേഉച്ചി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.lexusindia.co.in, Facebook: @LexusIndia, Instagram: @lexus_india എന്നിവ സന്ദര്‍ശിക്കാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു