കേരളത്തിലെ അഞ്ചാമത് ഷോറൂം കൊണ്ടോട്ടിയില്‍ ആരംഭിച്ചു.
കൊച്ചി: ഒബെന്‍ ഇലക്ട്രിക് ഇന്ത്യയിലെ മുന്‍നിര തദ്ദേശ വികസിതവും, ആര്‍ ആന്‍ഡ് ഡിയാല്‍ നയിക്കപ്പെടുന്നതുമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍, കേരളത്തിലെ അഞ്ചാമത് ഷോറൂം കൊണ്ടോട്ടിയില്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഉടമസ്ഥതാ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള ഒബെന്റെ പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്ന, പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു സര്‍വീസ് സെന്ററാണ് പുതിയ ഔട്ട്‌ലെറ്റില്‍ ഉള്ളതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കൊണ്ടോട്ടി എന്നിവയുള്‍പ്പെടെ കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഒബെന്‍ ഇലക്ട്രിക് ഇപ്പോള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

