2023ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകള്‍ അമിതഭാരം ഉളളവരാണെന്നും ആരോഗ്യവിദഗ്ദര് പറയുന്നു.
കൊച്ചി: കേരളത്തിലെ വനിതകളില്‍ അമിത വണ്ണം വര്‍ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 2023ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകള്‍ അമിതഭാരം ഉളളവരാണെന്നും ആരോഗ്യവിദഗ്ദര് പറയുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ദേശീയ ശരാശരിയിലും ഏറെ ഉയര്‍ന്ന നിലയില്‍ കേരളത്തിലെ സ്ത്രീകളില്‍ 65.4 ശതമാനം പേരിലും അടിവയറിലെ അമിത വണ്ണം അനുഭവപ്പെടുന്നു.അമിത വണ്ണം എന്നത് സൗന്ദര്യപരമായതോ ജീവിത ശൈലീ വിഷയമായി തള്ളിക്കളയാറുണ്ട്. മാരകമായതും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയുമാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഫാറ്റി ലിവര്‍ രോഗം തുടങ്ങിയവ അടക്കമുള്ള ഗൗരവമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇതുമൂലമുണ്ാകുന്നു. കുട്ടികളുണ്ടായതിനു ശേഷവും മറ്റും അമിത വണ്ണം മൂലമുള്ള സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍ക്ക് ശരീര ഭാരം കുറക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ പര്യാപ്തമാകില്ല.പ്രധാനമായും സിസെക്ഷന് പോലെ അടിവയറിലെ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള സ്ത്രീകള്‍ക്ക് ഡാ വിഞ്ചി പോലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്റ്റഡ് സര്‍ജറി പ്രയോജനപ്രദമാണെന്ന് കൊച്ചി രാജഗിരി ആശുപത്രിയിലെ ബാരിയാട്രിക് സര്‍ജറി, ട്രോമ കെയര്‍, ജനറല്‍ സര്‍ജറി തുടങ്ങിയവയുടെ മേധാവിയുമായ ഡോ. രവി കാന്ത് പറഞ്ഞു.