ഗ്‌ളോബല്‍ ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റ് ആണ് ബാലിദ്വീപ് മോഡല്‍ വിസ്മയവും ഓണം വിപണന മേളയും ഒരുക്കുന്നത്.
കൊച്ചി: ഓണാഘോഷത്തിന് ആവേശം പകരാന്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ‘ബാലിദ്വീപ്’ ഒരുങ്ങുന്നു. ഗ്‌ളോബല്‍ ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റ് ആണ് ബാലിദ്വീപ് മോഡല്‍ വിസ്മയവും ഓണം വിപണന മേളയും ഒരുക്കുന്നത്. ബാലി ദ്വീപ് വിസ്മയത്തോടൊപ്പം അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയം, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള വിനോദങ്ങള്‍,ഓണം വ്യാപാര മേള എന്നിവയുമുണ്ടാകും. ആഗസ്റ്റ് ഒന്‍പതു മുതല്‍ ആരംഭിക്കുന്ന ഓണം മേളയുടെ പന്തല്‍ കാല്‍നാട്ടു കര്‍മം കൊച്ചി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി ആര്‍ റെനീഷ്, കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സംഘാടകരായ ഷമീര്‍ വളവത്ത്, ഫ്രാന്‍സിസ് ലൈല, എം കെ സിയാദ്, ഡൊമിനിക് ഗാല്‍വിന്‍, ബിജു വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

