കൊച്ചി നഗരസഭ കൊച്ചി കപ്പല്‍ ശാലയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടായ മുപ്പത് ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് പൊതു ഇടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നത്.
കൊച്ചി: കൊച്ചി നഗരസഭ എളമക്കര പെരുമ്പോട്ട ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കൊച്ചി നഗരസഭ കൊച്ചി കപ്പല്‍ ശാലയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടായ മുപ്പത് ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് പൊതു ഇടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വന്ന് ഇരിക്കാനും സമയം ചിലവഴിക്കാനും കൂടുതല്‍ പൊതുവിടങ്ങള്‍ സജ്ജീകരിക്കുക, കൂടുതല്‍ ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ സ്ഥാപിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഈ നഗരസഭ കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് മേയര്‍ പറഞ്ഞു. ചടങ്ങില്‍ സീന ടീച്ചര്‍, ചെയര്‍പേഴ്‌സണ്‍, മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, കൊച്ചി കപ്പല്‍ശാല സി എസ് ആര്‍ ഹെഡ് പി എന്‍ സമ്പത്ത് കുമാര്‍, കൊച്ചി കപ്പല്‍ശാല സി എസ് ആര്‍ മാനേജര്‍എ.കെ യൂസഫ് , സിഹെഡ് സെക്രട്ടറി ഡോ. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

