ഓപ്പോ റെനോ 14, റെനോ 14 പ്രോ 5ജി എന്ന രണ്ട് സ്മാര്‍ട്‌ഫോണുകളാണ് സീരീസില്‍ അവതരിപ്പിച്ചത്. ഇതില്‍ പ്രീമിയം ഹാന്‍ഡ്‌സെറ്റാണ് പ്രോ മോഡല്‍.
കൊച്ചി : വലിയ ഡിസ്‌പ്ലേയും, വലിയ ബാറ്ററിയും ടോപ് പെര്‍ഫോമന്‍സുള്ള ക്യാമറയുമുള്ള ഓപ്പോ റെനോ 14 പ്രൊ 5ജി ഫോണ്‍ ഇന്ത്യയിലെത്തി. ഒരു മാസത്തോളം ഏറെ ഹൈപ്പില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഹാന്‍ഡ്‌സെറ്റാണ് ഓപ്പോ റെനോ 14 സീരീസ്. ഓപ്പോ റെനോ 14, റെനോ 14 പ്രോ 5ജി എന്ന രണ്ട് സ്മാര്‍ട്‌ഫോണുകളാണ് സീരീസില്‍ അവതരിപ്പിച്ചത്. ഇതില്‍ പ്രീമിയം ഹാന്‍ഡ്‌സെറ്റാണ് പ്രോ മോഡല്‍. ഓപ്പോ റെനോ 14 പ്രോ 5ജിയ്ക്ക് രണ്ട് വേരിയന്റുകളാണുള്ളത്. 12ജിബി പ്ലസ് 256ജിബി സ്‌റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. 12ജിബി പ്ലസ് 512ജിബി സ്‌റ്റോറേജ് വേരിയന്റിന് 54,999 രൂപയുമാകുന്നു.

