ഓപ്പോ എഫ് 29 5ജി സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി   

ഓപ്പോ എഫ്29 5ജി സീരീസില്‍, ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ് 29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
കൊച്ചി:  ഡ്യുറബിള്‍ സ്മാര്‍ട്ട്‌ഫോണ്‍  ഓപ്പോ എഫ് 29 5ജി സീരീസ് അവതരിപ്പിച്ചു. ഓപ്പോ എഫ്29 5ജി സീരീസില്‍, ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ് 29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോ എഫ്29 5ജിയുടെ വില്‍പ്പന മാര്‍ച്ച് 27ന് മുതല്‍ ആരംഭിച്ചു.സോളിഡ് പര്‍പ്പിള്‍, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് ഓപ്പോ എഫ്29 5ജി പുറത്തിറക്കിയി രിക്കുന്നത്.
8 ജിബി റാമും 128 ജിബി സ്‌റ്റോ റേജുമുള്ള മോഡലിന് 23,999 രൂപയാണ് വില 256 ജിബി സ്‌റ്റോറേജുള്ള ഉയര്‍ന്ന വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കില്‍ 25,999 രൂപയായിരിക്കും വില എച്ച്ഡിഎ ഫ്‌സി, ആക്‌സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുകയാണെ ങ്കില്‍ 10 ശതമാനം വിലക്കിഴിവ് ഉടന്‍ ലഭിക്കുമെന്ന് ഓപ്പോ ഇന്ത്യയുടെ പ്രൊഡക്റ്റ് കമ്യൂണിക്കേഷന്‍സ് മേധാവി സാവിയോ ഡിസൂസ പറഞ്ഞു.’ഓപ്പോ എഫ് 29 5ജി ഇന്ത്യയ്ക്കായി നിര്‍മിച്ചതാണ്  ശക്തി, കണക്റ്റിവിറ്റി, പ്രകടനം എന്നിവ സമന്വയിപ്പിക്കുന്ന യഥാര്‍ത്ഥ ഡ്യൂറബിള്‍ ചാമ്പ്യനാണ് ഓപ്പോ എഫ് 29 5ജി സീരിസ്. മികച്ച ഐപി റേറ്റിംഗുകളും മിലിട്ടറിഗ്രേഡ് ദൃഢതയും മുതല്‍ വിപ്ലവകരമായ ഹണ്ടര്‍ ആന്റിനയും ഭീമന്‍ ബാറ്ററികളും വരെ  എല്ലാ വശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഡിവൈസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും സാവിയോ ഡിസൂസ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു