സോളിഡ് പര്‍പ്പിള്‍, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് ഓപ്പോ എഫ്29 5ജി പുറത്തിറക്കിയി രിക്കുന്നത്.
കൊച്ചി: ഓപ്പോ ഇന്ത്യ പുതുതായി പുറത്തിറക്കിയ എഫ്29 സീരീസ് വിപണിയില്‍. കേരളത്തില്‍ ആദ്യ 21 ദിവസത്തെ വില്‍പ്പന കാലയളവില്‍, എഫ്29 സീരീസ് 55% വില്പന വളര്‍ച്ച കൈവരിച്ചു, ഇത് മേഖലയില്‍ അതിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയ്ക്കും ശക്തമായ ഡിമാന്‍ഡിനും അടിവരയിടുന്നതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.സോളിഡ് പര്‍പ്പിള്‍, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് ഓപ്പോ എഫ്29 5ജി പുറത്തിറക്കിയി രിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്‌റ്റോ റേജുമുള്ള മോഡലിന് 23,999 രൂപയാണ് വില 256 ജിബി സ്‌റ്റോറേജുള്ള ഉയര്‍ന്ന വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കില്‍ 25,999 രൂപയായിരിക്കും വില എച്ച്ഡിഎ ഫ്‌സി, ആക്‌സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുകയാണെ ങ്കില്‍ 10 ശതമാനം വിലക്കിഴിവ് ഉടന്‍ ലഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.