ഐ.എം.എയില്‍ പാലിയേറ്റീവ്
കെയര്‍ ശില്‍പശാല

ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ മികവുറ്റതാക്കുക, ആതുര സേവനരംഗത്തെ വിദഗ്ദരുമായി ഇന്ത്യയിലെയും, സിംഗപ്പൂരിലെയും ഈ രംഗത്തെ അറിവുകള്‍ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ശില്‍പശാലയുടെ ഉദ്ദേശ്യമെന്ന് അരികെ പാലിയേറ്റീവ് കെയര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അതുല്‍ ജോസഫ് മാനുവല്‍ പറഞ്ഞു

 

കൊച്ചി : പാലിയം ഇന്ത്യ പാലിയേറ്റീവ് കെയര്‍, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഐ.എം.എ അരികെയുടെ സഹകരണത്തോടെ കലൂര്‍ ഐ.എം.എ ഹൗസില്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് ശില്‍പശാല സംഘടിപ്പിക്കുന്നു. ശില്‍പശാലയുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 03) രാവിലെ 11ന് ഐ.എം.എ ഹൗസില്‍ നടക്കും. ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ മികവുറ്റതാക്കുക, ആതുര സേവനരംഗത്തെ വിദഗ്ദരുമായി ഇന്ത്യയിലെയും, സിംഗപ്പൂരിലെയും ഈ രംഗത്തെ അറിവുകള്‍ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ശില്‍പശാലയുടെ ഉദ്ദേശ്യമെന്ന് അരികെ പാലിയേറ്റീവ് കെയര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അതുല്‍ ജോസഫ് മാനുവല്‍ പറഞ്ഞു. സിംഗപ്പൂര്‍ കെ.ടി.പി.എച്ച് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാമസ്വാമി അഖിലേശ്വരന്‍, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സര്‍വ്വീസ്സസിലെ ഡോ. ലിം യിംഗ് യിന്‍ തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പശാല മാര്‍ച്ച് ആറിന് സമാപിക്കും.

 

Spread the love