കൊച്ചി കപ്പല്‍ശാലയുടെ സി.എസ.ആര്‍ ഫണ്ട് ഉപയോഗിച്ചാകും പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.
കൊച്ചി: പള്ളുരുത്തിയിലെ പ്രധാനപ്പെട്ട ഓപ്പണ്‍ സ്‌പേസുകളില്‍ ഒന്നായ ഇ കെ നാരായണന്‍ സ്‌ക്വയര്‍ ആധുനിക രീതിയില്‍ ദൃശ്യ രൂപ ഭംഗി വരുത്തി നവീകരിക്കുന്ന പദ്ധതിക്കു തുടക്കം കുറിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാകും പദ്ധതി നടപ്പിലാക്കുന്നത്.
കൊച്ചി കപ്പല്‍ശാലയുടെ സി.എസ.ആര്‍ ഫണ്ട് ഉപയോഗിച്ചാകും പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. ഓപ്പണ്‍ സ്റ്റേജ് മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ചുറ്റുമതില്‍ എന്നിവയുടെ നിര്‍മ്മാണമാണ് ആദ്യഘട്ടം പദ്ധതിയിലുള്ളത്.ഇ കെ നാരായണന്‍ സ്‌ക്വയറിന്റ ഒന്നാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം മാര്‍്ച്ച് 16 ന് നടക്കും.