പള്ളുരുത്തി താലൂക്ക്
ആശുപത്രിയില്‍ അത്യാധുനിക ലാബ്

ഓട്ടോമാറ്റിക്ക് അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍, യൂറിന്‍ അനലൈസര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളോടുകൂടിയ ലാബില്‍ മിതമായ നിരക്കില്‍ ലാബ് ടെസ്റ്റുകള്‍ നടത്താമെന്നും സൂപ്രണ്ട് അറിയിച്ചു.

 

കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു.ഓട്ടോമാറ്റിക്ക് അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍, യൂറിന്‍ അനലൈസര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളോടുകൂടിയ ലാബില്‍ മിതമായ നിരക്കില്‍ ലാബ് ടെസ്റ്റുകള്‍ നടത്താമെന്നും സൂപ്രണ്ട് അറിയിച്ചു.

രാവിലെ 7.30 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. പെര്‍മനന്റ് യു.എച്ച്.ഐ.ഡി കാര്‍ഡ്കാര്‍ക്ക് ലാബ് റിസള്‍ട്ടുകള്‍ വാട്ട്‌സാപ്പിലൂടെയും ടെസ്റ്റ് മെസ്സേജായും ലഭ്യമാക്കും.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിയോതെറാപ്പി യൂണിറ്റ്, പെയിന്‍ മാനേജ്‌മെന്റ്, ഓര്‍ത്തോപീഡിക്ക്,ന്യൂറോളജി, സ്‌ട്രോക്ക്,പീഡിയാട്രിക്ക് എന്നീ വിഭാഗങ്ങളുടെ റീഹാബിലിറ്റേഷന്‍ സേവനങ്ങളും ഇവിടെയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു

Spread the love