2019 ബാച്ചില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ 89 പേരില്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാര്‍വ്വതി നമ്പ്യാര്‍ പഠനം പൂര്‍ത്തിയാക്കിയത്.
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ബിരുദദാന ചടങ്ങ് ആണ് കൗതുക നിമിഷത്തിന് വേദിയായത്. 2019 ബാച്ചില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ 89 പേരില്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാര്‍വ്വതി നമ്പ്യാര്‍ പഠനം പൂര്‍ത്തിയാക്കിയത്. ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയത് ഭര്‍തൃപിതാവും കേരള ഹൈക്കോടതി ജഡ്ജുമായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
പ്രമുഖ അഭിഭാഷകര്‍ ഉള്‍പ്പെട്ട കുടുംബത്തിലേക്ക് ഒരു ഡോക്ടര്‍ എത്തുന്നതിലെ സന്തോഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ പങ്കുവെച്ചു. കുടുംബം പഠനത്തിന് മികച്ച പിന്തുണ നല്‍കിയതായി പാര്‍വതി നമ്പ്യാര്‍ പറഞ്ഞു. ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ് അഡ്വ. ശശാങ്ക് ദേവനും കുടുംബത്തിന് ഒപ്പം എത്തിയിരുന്നു.