വാട്ടര്‍ മെട്രോ കൂടാതെ, വണ്ടര്‍ ലാ, മറൈന്‍ ഡ്രൈവ്, ഇന്‍ഫോപാര്‍ക്ക്, കലൂര്‍ സ്‌റ്റേഡിയം തുടങ്ങിയ വിവിധ സ്ഥലങ്ങളിലും സിപിആര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു.
കൊച്ചി : ഹൃദയാഘാത മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വാട്ടര്‍ മെട്രോയില്‍ സിപിആര്‍ ട്രെയിനിങ്ങും ഫ് ളാഷ്‌മോബും നടത്തി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍. വേള്‍ഡ് പേഷ്യന്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ജനങ്ങള്‍ക്കായി സി പി ആര്‍ ട്രെയിനിംഗ് നല്‍കിയത്.വാട്ടര്‍ മെട്രോ കൂടാതെ, വണ്ടര്‍ ലാ, മറൈന്‍ ഡ്രൈവ്, ഇന്‍ഫോപാര്‍ക്ക്, കലൂര്‍ സ്‌റ്റേഡിയം തുടങ്ങിയ വിവിധ സ്ഥലങ്ങളിലും സിപിആര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു.
ചോക്കിങ് മാനേജ്‌മെന്റ്, സ്‌പൈന്‍ ബോര്‍ഡ് മാനേജ്‌മെന്റ് ക്ലാസുകളും സി പി ആര്‍ ട്രെയിനിങ്ങിനൊപ്പം നടത്തി. ബുധനാഴ്ച ഫോറം മാള്‍, കലക്ട്രേറ്റ്, ലുലു മെട്രോ സ്‌റ്റേഷന്‍, ലേക്‌ഷോര്‍ ആശുപത്രി എന്നിവിടങ്ങളില്‍ കൂടി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ഇറങ്ങി പ്രവര്‍ത്തിക്കേണ്ട ആവശ്യകതയുടെ ഭാഗമാണ് ഈ സംരംഭം എന്ന് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.

