‘ പെസിക്കോണ്‍ 2025’ ന് തുടക്കം 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കും.

 

കൊച്ചി പീഡിയാട്രിക് എന്‍ഡോസ്‌കോപിക് സര്‍ജന്‍മാരുടെ ദേശീയ സമ്മേളനം : പെസിക്കണ്‍ 2025 ന് അമൃത ആശുപത്രിയില്‍ തുടക്കമായി. അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗര്‍ഭസ്ഥ ശിശുക്കളിലെയും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ലാപ്രോസ്‌കോപി റോബട്ടിക്, എന്‍ഡോ സ്‌കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.ഗര്‍ഭസ്ഥ ശിശുവിന്റെ താക്കാല്‍ദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധന്‍ ഡോ. അഗ്‌നിയാസ്‌ക പസ്തുഷ്‌ക സംസാരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കും.രാജ്യത്തെ പീഡിയാട്രിക് സര്‍ജന്‍മാരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനും കൂടുതല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടത്താന്‍ അവര്‍ക്കു പ്രാപ്തി നല്‍കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് പെസിക്കണ്‍ ഓര്‍ഗനൈസിങ് ചെയര്‍മാനും അമൃത ആശുപത്രി പീഡിയാട്രിക് സര്‍ജറി പ്രൊഫസറുമായ ഡോ.മോഹന്‍ ഏബ്രഹാം, പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. നവീന്‍ വിശ്വനാഥന്‍, ഡോ. അശ്വിന്‍ പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Spread the love