‘ പെസിക്കണ്‍ 2025 ‘ ഫെബ്രുവരി 14 മുതല്‍ കൊച്ചിയില്‍

14 ന് രാവിലെ 10ന് അമൃത സര്‍വകലാശാലയിലെ പ്രൊവോസ്റ്റും അമൃത ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രേം നായര്‍ പെസിക്കണ്‍ 2025 ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

കൊച്ചി : പീഡിയാട്രിക് എന്‍ഡോസ്‌കോപ്പിക്ക് സര്‍ജന്‍മാരുടെ 20ാമത് ദേശിയ സമ്മേളനം ‘ പെസിക്കണ്‍ 2025 ‘ ഫെബ്രുവരി 14 മുതല്‍ 16 വരെ എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ.മോഹന്‍ അബ്രാഹം, ഓര്‍ഗനൈസിംഗ് വൈസ് ചെയര്‍മാന്‍ ഡോ. നവീന്‍ വിശ്വനാഥന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അശ്വിന്‍ പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ന് രാവിലെ 10ന് അമൃത സര്‍വകലാശാലയിലെ പ്രൊവോസ്റ്റും അമൃത ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രേം നായര്‍ പെസിക്കണ്‍ 2025 ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കുട്ടികളിലെയും ഗര്‍ഭസ്ഥ ശിശുക്കളിലെയും താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ സംബന്ധിച്ചും, ലാപ്രോസ്‌കോപ്പി റോബോട്ടിക്, എന്‍ഡോസ്‌കോപ്പി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. യു.എസ്.എ. യുകെ. പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.ഇന്ത്യന്‍ പീഡിയാട്രിക് സര്‍ജന്‍മാരുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിടുന്നതാണ് സമ്മേളനം. സാധാരണ ശസ്ത്രക്രിയകളെക്കാള്‍ ശസ്ത്രക്രിയാനന്തര അണുബാധകളുടെ സാധ്യത കുറയ്ക്കാനും കുട്ടികള്‍ക്ക് ഏറ്റവും വേഗത്തില്‍ രോഗവിമുക്തി നേടാന്‍ സാധിക്കുന്നതുമാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയകളെന്നും സംഘാടകര്‍ വ്യക്തമാക്കി.

Spread the love