ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്, വെസ്റ്റിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എന്നിവരോടുള്ള ബഹുമാനസൂചകമായാണ് ദി ലീഗ് ഓഫ് ലെജന്‍ഡ്‌സ് പുറത്തിറക്കുന്നത്.
കൊച്ചി: ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളോടുള്ള ബഹുമാനസൂചകമായി ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പീറ്റര്‍ ഇംഗ്ലണ്ട് ‘ദി ജെന്റില്‍മെന്‍സ് ലീഗ് ഓഫ് ലെജന്‍ഡ്‌സ്’ പുറത്തിറക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്, വെസ്റ്റിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എന്നിവരോടുള്ള ബഹുമാനസൂചകമായാണ് രാജ്യത്തെ ഏറ്റവും പ്രശസ്ത ക്രിക്കറ്റ് ഉത്സവമായ ജിയോസ്റ്റാര്‍ ഐപിഎല്‍ സീസണിനിടെ ദി ലീഗ് ഓഫ് ലെജന്‍ഡ്‌സ് പുറത്തിറക്കുന്നത്.ക്രിക്കറ്റ് എന്ന ഗെയിമിനോടുള്ള ബഹുമാനസൂചകമായി 2023 ല്‍ അവതരിപ്പിച്ച ജെന്റില്‍മാന്‍സ് ലീഗ് പുതിയ കാഴ്ചപ്പാടുമായാണ് തിരികെ വരുന്നതെന്ന് കമ്പനി പറയുന്നു.
ഒരു കളക്ഷന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു സാംസ്‌കാരിക വിനിമയം എന്ന നിലയിലും ഇത് ശ്രദ്ധേയമാണ്. കപില്‍ ദേവ്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരുടെ ഏറ്റവും ഐതിഹാസികമായ ക്രിക്കറ്റ് ഫീല്‍ഡിലെ നിമിഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രാഫിക്‌സ് കൊണ്ട് അലങ്കരിച്ചിരിക്കുന്ന പോളോകളുടെയും ക്രൂ നെക്കുകളുടെയും ശ്രദ്ധേയമായ ശ്രേണിയാണ് ലീഗ് ഓഫ് ലെജന്‍ഡ്‌സ് ക്യാപ്‌സ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ജെന്റില്‍മെന്‍സ് ലീഗ് ശേഖരത്തില്‍ നിന്ന് തുടരുന്ന പുതിയ ലീഗ് ഓഫ് ലെജന്‍ഡ്‌സ് ക്യാപ്‌സ്യൂള്‍ ഒരു ആഘോഷമാണെന്നും ക്രിക്കറ്റിന്റെ കാലാതീതമായ ആകര്‍ഷണത്തിനും അത് രൂപപ്പെടുത്തിയ പ്രതിഭകളുടെ വ്യക്തിപ്രഭാവത്തിനും തങ്ങളുടെ എളിയ ആദരവാണെന്നും പീറ്റര്‍ ഇംഗ്ലണ്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനില്‍ എസ് കുമാര്‍ പറഞ്ഞു. പീറ്റര്‍ ഇംഗ്ലണ്ടിനും അഭിമാനത്തോടെയും അഭിനിവേശത്തോടെയും വസ്ത്രം ധരിക്കുന്ന ഇന്ത്യന്‍ പുരുഷനും ഇത് ധീരമായ ഒരു പുതിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.ലീഗ് ഓഫ് ലെജന്‍ഡ്‌സ് ശേഖരം ഇപ്പോള്‍ പീറ്റര്‍ ഇംഗ്ലണ്ടിന്റെ 240ലധികം എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.