ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ലാതെ തന്നെ സ്വന്തം യുപിഐ ഐഡി സൃഷ്ടിക്കാന്‍ യുപിഐ സര്‍ക്കിള്‍ ഇത് അവലംബിക്കുന്നവരെ പ്രാപ്തരാക്കുന്നു
കൊച്ചി: ഫോണ്‍പേ ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ലോഞ്ച് ചെയ്തു.ഇത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ അല്ലെങ്കില്‍ വിശ്വസ്ത കോണ്‍ടാക്റ്റുകള്‍ എന്നിവര്‍ക്കായി ഒരു സര്‍ക്കിള്‍ സൃഷ്ടിക്കാനും പേയ്‌മെന്റുകള്‍ നടത്താനും അവസരമൊരുക്കുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ലാതെ തന്നെ സ്വന്തം യുപിഐ ഐഡി സൃഷ്ടിക്കാന്‍ യുപിഐ സര്‍ക്കിള്‍ ഇത് അവലംബിക്കുന്നവരെ പ്രാപ്തരാക്കുന്നു, ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളിലേക്ക് പരിമിതമായ ആക്‌സസ് മാത്രമുള്ളവര്‍ക്ക് സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് സൊലൂഷനുകള്‍ ഇത് നല്‍കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.